പോലീസിലേക്ക് അടക്കം യുവതി യുവാക്കൾക്ക് നിരവധി അവസരങ്ങളുമായി പി എസ് സി.

തിരുവനന്തപുരം: പോലീസിൽ വനിതാ-പുരുഷ ഡ്രൈവർമാർ, കമ്പനി/ബോർഡ്/കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ/സി.എ. തുടങ്ങി 34 കാറ്റഗറികളിലേക്ക് പി.എസ്.സി. വിജ്ഞാപനം അംഗീകരിച്ചു. നവംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും.

2025 ജനുവരി ഒന്ന് വരെ അപേക്ഷിക്കാൻ സമയമുണ്ട്.ആരോഗ്യവകുപ്പിൽ സയന്റിഫിക് ഓഫീസർ, മിൽമയിൽ ടെക്‌നിക്കൽ സൂപ്രണ്ട്, മെഡിക്കൽ കോളേജുകളിൽ ലബോറട്ടറി ടെക്‌നീഷൻ, കേരഫെഡിൽ ഫയർമാൻ, കെ.എഫ്.സി.യിൽ അസിസ്റ്റന്റ്, കയർഫെഡിൽ മാർക്കറ്റിങ് മാനേജർ, ലേബർ വെൽഫെയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ ലൈൻമാൻ തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റു തസ്തികകൾ. എൻ.സി.എ., സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വിജ്ഞാപനങ്ങളും ഇതോടൊപ്പമുണ്ട്.
വിവിധ ജില്ലകളിൽ വിവിധ വകുപ്പിൽ ക്ലർക്ക് നിയമനത്തിനുള്ള സാധ്യതാപ്പട്ടിക തയ്യാറാക്കാൻ യോഗം അനുമതി നൽകി. ഒക്ടോബർ 19 വരെ എട്ടു ഘട്ടമായി നടത്തിയ ക്ലർക്ക് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് പട്ടിക പ്രസിദ്ധീകരിക്കും. 

കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിൽ ഹൈസ്‌കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയും വൈകാതെ പ്രസിദ്ധീകരിക്കും. അഭിമുഖം നടത്തി റാങ്ക് പട്ടിക തയ്യാറാക്കാനും നിർദ്ദേശം നൽകി. അഭിമുഖത്തിന്റെ തീയതി പിന്നീടറിയിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !