യുകെ: ബ്ലാക്ബേണിലെ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി കോട്ടയം കടുത്തുരുത്തി വെള്ളാശേരി വെട്ടു കുഴിയിൽ എബിൻ മാത്യു (അബിൻ മത്തായി, 41) മരണത്തിനു കീഴടങ്ങി.

മൂന്നു ദിവസം മുൻപായിരുന്നു ബ്ലാക്ബേണിലെ ജോലിക്കിടയിൽ കെട്ടിടത്തിനു മുകളിൽ നിന്നും എബിൻ വീണത്. തുടർന്ന് ഉടന്‍ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചു എന്നാലും പുറമേയ്ക്ക് കാര്യമായ പരുക്കുകള്‍ ഒന്നും ഇല്ലാത്ത എബിന് തലയ്ക്ക് കാര്യമായ പരുക്കേറ്റതോടെ വൈദ്യ സംഘം നിസ്സഹായരാവുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വിധം പരുക്കുകള്‍ ഗുരുതരമായിരുന്നതായി ആശുപത്രി വൃത്തങ്ങൾ പറയുന്നു.ഒരു വര്‍ഷം മുന്‍പ് കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബത്തെ തേടിയാണ് ഇത്തവണയും ദുരന്തം കൂട്ടിനു വന്നിരിക്കുന്നത്. ഭാര്യയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് കടുത്തുരുത്തിക്കാരനായ എബിനും അതേ നഴ്സിംഗ് ഹോമില്‍ ജോലിക്ക് കയറുകയായിരുന്നു.

അറ്റകുറ്റപ്പണികള്‍ക്ക് ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് എബിൻ ചെയ്തിരുന്നത്. നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെ കയറിയ എബിന്‍ കാൽ വഴുതി വീഴുകയായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കുമ്പോൾ വ്യാഴാഴ്ച (14-11-2024) വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. പ്രതീക്ഷകള്‍ വേണ്ടെന്ന സൂചന നല്‍കി കുട്ടികളെ അടക്കം ആശുപത്രിയില്‍ എത്തിച്ചു കാണിക്കുകയും വൈദികരെത്തി യുവാവിന് വേണ്ടി ആശുപത്രിയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.
കാനഡയില്‍ നിന്നും സഹോദരന്‍ എത്താനുള്ള കാത്തിരിപ്പില്‍ എബിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെ സഹോദരന്‍ യുകെയില്‍ എത്തിയ ശേഷവും ഡോക്ടര്‍മാര്‍ അന്തിമ വിശകലനം നടത്തിയ ശേഷമാണു കുടുംബത്തെ എബിന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തില്ല എന്നറിയിച്ചത്. ഇതേതുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുവാനുള്ള തീരുമാനം കുടുംബത്തിന്റെ അനുമതിയോടെ സ്വീകരിക്കുക ആയിരുന്നു. കഴിഞ്ഞ ആറു ദിവസമായി ആകസ്മിക മരണങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന യുകെ മലയാളികള്‍ക്കു ഇപ്പോള്‍ അഞ്ചാമത്തെ ആകസ്മിക മരണമായി മാറുകയാണ് അബിന്റെ വേര്‍പാട്.
ഭാര്യ: ഡയാന, മക്കൾ: റയാൻ, റിയ. സംസ്കാരം യു.കെ.യിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.