വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

ഡൽഹി: ഡൽഹിയിലെ വായുവിൻ്റെ ഗുണനിലവാരം ഗുരുതരമായ നിലയിലേക്ക് താഴ്ന്നതിനാൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) 3-ാം ഘട്ടം നാളെ മുതൽ നടപ്പിലാക്കും. 

ജിആർഎപി പ്രാബല്യത്തിൽ വരുന്നതോടെ ഖനന പ്രവർത്തനങ്ങളും നിർമ്മാണങ്ങളും പൊളിക്കുന്നതും താൽക്കാലികമായി നിർത്തിവയ്ക്കുന്നതും. ഡൽഹി-എൻസിആറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അഞ്ചാം ക്ലാസ് വരെ അടച്ചിടും. ഡൽഹിയിൽ നാളെ രാവിലെ 8 മണി മുതൽ BS-III പെട്രോൾ, BS-IV ഡീസൽ നാല് ചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. ഡൽഹിയിലേക്ക് വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ വരുന്നത് നിരോധിച്ചു.

നോൺ-ഇലക്‌ട്രിക്, നോൺ-സിഎൻജി, നോൺ-ബിഎസ്-VI ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം തളിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കനത്ത പുകമഞ്ഞിനെ തുടർന്ന് ഡൽഹി എയർപോർട്ടിൽ നിന്നുള്ള മുന്നൂറോളം വിമാന സർവീസുകൾ വൈകിയിരുന്നു. ഡൽഹി എയർപോർട്ടിലേക്ക് വരുന്ന 115 വിമാനങ്ങൾ പുറപ്പെടുന്ന 226 വിമാന സർവീസാണ് വൈകിയത്.

ഏകദേശം 17 മിനിറ്റും പുറപ്പെടുന്ന വിമാനങ്ങളും 54 മിനിറ്റും വൈകിയതായാണ് വിവരം. വിസിബിലിറ്റി കുറവാണെന്നും യാത്രക്കാർ യാത്രാവിവരങ്ങളറിയാൻ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !