തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ പോരായ്മയായി പറയുന്ന പ്രധാന പ്രശ്നത്തിന് പരിഹാരം കാണാന്‍ പദ്ധതിയിട്ട് സംസ്ഥാന സര്‍ക്കാര്‍. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയാണ് ഇവികള്‍ വാങ്ങുന്നതിന് തടസമായി ഉന്നയിക്കുന്ന പ്രധാന വാദം. ഇതിന് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന് ലക്ഷ്യമിട്ട് സംസ്ഥാനത്ത് സ്ഥാപിക്കാനൊരുങ്ങുന്നത് രണ്ടായിരം ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍.
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍സ് അഥവാ കോസ്ടെക് ആണ് പദ്ധതിയ്ക്ക് പിന്നില്‍. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസിഗോ എന്ന കമ്പനിയുമായി ചേര്‍ന്നാണ് കോസ്ടെക് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടകം കോസ്ടെക് ഈസിഗോയുമായി കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞു. ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ തയ്യാറാക്കുക. അഞ്ച് വര്‍ഷമാണ് പദ്ധതി പൂര്‍ത്തിയാക്കാനെടുക്കുന്ന കാലയളവ്. ഗ്രാമീണ മേഖലകളിലുള്‍പ്പെടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഇതിനായി സഹകരണ സംഘങ്ങളുടെ പിന്തുണയും കോസ്ടെക് തേടും. കാറുകള്‍ മുതല്‍ ട്രക്കുകള്‍ വരെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ രൂപകല്‍പ്പന.
മൊബൈല്‍ ആപ്പും ക്ലൗഡ് സിസ്റ്റവും ഉപയോഗിച്ചാണ് പെയ്മെന്റ് സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അഭാവം ഇവിയുടെ വില്‍പ്പനയെ കാര്യമായി ബാധിക്കുന്നുണ്ട്. പുതിയ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ഗ്രാമീണ മേഖലകളില്‍ കൂടി എത്തുന്നതോടെ വില്‍പ്പനയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.