കളത്തൂക്കടവ്: കളത്തൂക്കടവ് സെന്റ് ജോൺ വിയ്യാനിപള്ളി ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ വിവിധ സംഘടനകളുടെയും, ഇടവകാഗംങ്ങളുടെയും സഹകരണത്തോടെ വഖഫ് നിയമം മുൻകാല പ്രാബല്യത്തോടെ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടും, മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും, അന്യായമായ അധിനിവേശങ്ങൾ തടയുക, മുനമ്പം ജനതക്ക് നീതി ലഭ്യമാക്കുക, രാഷ്ട്രീയ പാർട്ടികളുടെ ജനവഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇടവക അംഗങ്ങൾ മുനമ്പം ഐക്യദാർഢ്യദിനം ആചരിച്ചു.
പ്രതിക്ഷേധ സമരത്തിന്റെ ഉദ്ഘാടനം കളത്തൂക്കടവ് ഇടവക കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് സിബി മാത്യു പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ പള്ളി വികാരി റവ ഫാദർ തോമസ് ബ്രാഹ്മണവേലിൽ നിർവഹിച്ചു.
ബ്രദർ അലോഷി ഞാറ്റുതൊട്ടിയിൽ, കൈക്കാരന്മാരായ വിൽസൺ കല്ലോലിക്കൽ, ജെയിംസ് ഞാറക്കാട്ടിൽ, സുനിൽ പള്ളിവാതുക്കൽ തുടങ്ങിയവരും വിവിധ സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.