എറണാകുളം;കത്തോലിക്കാ വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മുനമ്പം സമരവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓർക്കേണ്ടത് ഓർത്ത് കണക്കു ചോദിക്കാൻ വിവേകവും ബുദ്ധിയുമുള്ള ജനതയാണ് ക്രൈസ്തവർ. എന്നും വോട്ട് ചെയ്ത് പരിചയമുള്ള കക്ഷികൾക്ക് വോട്ട് ചെയ്യണമെന്ന് ഇക്കുറി നിർബന്ധം പിടിക്കരുത്. മറിച്ച് ചെയ്യാൻ അറിയാമെന്ന് തെളിയിക്കണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.അതേസമയം വഖഫ് മന്ത്രി പറയുന്നത് കേട്ട് ളോഹ ഊരി വെച്ച് സമരം ചെയ്യാനാവില്ലെന്നും ഖദറിട്ട് സമര പന്തലിൽ വരാനാവില്ലെന്നും ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.ക്രൈസ്തവ പുരോഹിതർ വർഗീയത പറയുന്നു എന്ന വഖഫ് മന്ത്രിയുടെ പരാമർശത്തിനായിരുന്നു മേജർ ആർച്ച് ബിഷപ്പിന്റെ മറുപടി.മന്ത്രി പറയുന്നത് കേട്ട് ഈ ളോഹ ഊരി മാറ്റാൻ കഴിയുമോയെന്നും താൻ നിൽക്കുന്ന ആശയങ്ങൾ മാറ്റുമെന്ന് കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ‘ഞങ്ങൾ സമരക്കാരുടെ ഇടയന്മാരാണ്. ജനങ്ങളുടെ കൂടെ നിൽക്കുന്നില്ലെങ്കിൽ ഒറ്റുകാരാകും’- അദ്ദേഹം പറഞ്ഞു.ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത് സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ
0
ഞായറാഴ്ച, നവംബർ 10, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.