പാലക്കാട്: കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മൂവർ സംഘമെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പാലക്കാട് ഹോട്ടലിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ടലിൽ എല്ലാ പാർട്ടിക്കാരും ഉണ്ടായിരുന്നു. പത്രക്കാരും ഉണ്ട്. അതുകൊണ്ട് തന്നെ ആരും സംശയിക്കില്ല. ഹോട്ടൽ മുറിയുടെ പിന്നിൽ ഒരു ഏണി ഉണ്ട്. അതിൽ കൂടി ഇറങ്ങാവുന്ന സൗകര്യവും ഉണ്ട്. എല്ലാം കൃത്യമായി സൗകര്യം ഒരുക്കി ചെയ്തതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
അജിത്തിന്റെയും വിജയുടേയും രജനീകാന്തിന്റെയും പേരിൽ വോട്ട് ചെയ്യുന്നവരാണ് ഇവർ. ഇതാണ് സൈസ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ പേര് അവരുടെ വോട്ടർ പട്ടികയിലുണ്ട്. ഇങ്ങനെയുള്ളവർ എന്തും ചെയ്യില്ലേ? വ്യാജ ഐഡി കാർഡ് നിർമ്മിച്ച ഫെനിയാണ് ഷാഫിയുടെ കൂടെ ഉണ്ടായിരുന്നത്. നീല ട്രോളി ബാഗ് ഉള്ളിലേക്ക് കൊണ്ടു പോയി. ഈ രണ്ട് കാര്യങ്ങളും വസ്തുതാപരമാണ്. ട്രോളി ബാഗിൽ പണമാണോ രാഹുലിനും ഷാഫിയുടേയും ഡ്രസ് എടുത്തിട്ട് വന്നതാണോ അത് ഏത് ടെക്സ്റ്റയിൽസ് നിന്നാണ് എന്ന് പറഞ്ഞാൽ കുറച്ചു കൂടി നന്നാവും. എല്ലാം ഒന്ന് വെളിച്ചത്താവട്ടേ- അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് വിശകലനം നടത്താൻ പോയി എന്നാണ് അവർ പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് വിശകലനം നടത്താൻ പോകുമ്പോൾ പാലക്കാട് എം.പി. വേണ്ടേ? അത് കെപിസിസി നേതാവല്ലേ? ഡിസിസി പ്രസിഡന്റ് വേണ്ടേ? അതാണ് ഞങ്ങൾ നേരത്തെ പറഞ്ഞത്, മൂവർ സംഘമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന്.
12 മുറികൾ സെർച്ച് ചെയ്ത് നിർത്തിയത് തെറ്റാണ്. കോൺഗ്രസ് പ്രവർത്തകർ പോലീസിനെ ഉൾപ്പെടെ കൈയേറ്റത്തിന് ശ്രമിച്ചു. ഷാനി മോൾ ഉസ്മാന്റെ മുറിയിലേക്ക് സെർച്ച് ചെയ്യാൻ പോയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. അതെല്ലാം ദൃശ്യങ്ങളിലുണ്ട്. കോൺഗ്രസിന്റെ പ്രവർത്തകരും കോൺഗ്രസ് നേതാക്കളും ചേർന്ന് ബാക്കിയുള്ള മുറികൾ സെച്ച് ചെയ്യരുത് എന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളല്ല കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പറയുന്നതെന്ന് പറഞ്ഞ അദ്ദേഹം, രാഹുൽ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നും ചോദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.