തിരുവനന്തപുരം: കേരളത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 വന്ദേഭാരത് മെട്രോട്രെയിനുകള്‍ (നമോഭാരത് റാപ്പിഡ് റെയില്‍ ട്രെയിനുകള്‍) എത്തുന്നു. നമോ ഭാരത് എന്നും ഇവയ്ക്ക് പേരുണ്ട്. നഗരങ്ങള്‍ക്കിടയില്‍ യാത്രചെയ്യാന്‍ സഹായകരമായ ഇന്റര്‍ സിറ്റി യാത്രയ്ക്കുള്ള ആധുനിക എസി ട്രെയിനുകളാണ് ഇവ.
കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെല്‍വേലിക്കും ഉള്ളവയാണ് ഇതില്‍ രണ്ട് ട്രെയിനുകള്‍. ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ തൃശൂരിലേക്കുള്ള ട്രെയിന്‍ പിന്നീട് ഗുരുവായൂരിലേക്ക് നീട്ടും. ഗുരുവായൂരില്‍ തുടങ്ങി മധുരയില്‍ അവസാനിക്കുന്നതും തിരുവനന്തപുരത്ത് നിന്നും തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതുമാണ് മറ്റ് രണ്ട് ട്രെയിനുകള്‍.
കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന തരത്തില്‍ പുതിയ സ്ഥലങ്ങള്‍ കാണാനും അറിയാനും സഹായിക്കുന്നവയാണ് ഈ ട്രെയിനുകള്‍. 130 കിലോമീറ്ററാണ് വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ പരമാവധി വേഗത. സിസിടിവി ക്യാമറകള്‍ ട്രെയിനിനകത്ത് ഉണ്ട്. അതുപോലെ അത്യാധുനിക സ്ലൈഡിംഗ് ഡോറാണ്.
വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി ഈ ട്രെയിനുകള്‍ നല്‍കും. കേരളത്തില്‍ വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വ്വേകാന്‍ വന്ദേഭാരത് മെട്രോ ട്രെയിനുകള്‍ക്ക് കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.