ചെന്നൈ:സ്വതന്ത്ര ഇന്ത്യയിൽ പ്രാദേശിക വികാരം ആളിക്കത്തിച്ച് വോട്ടാക്കിമാറ്റി സംസ്ഥാന ഭരണം കയ്യാളുന്ന ഉത്തരേന്ത്യൻ ജീ മാരേക്കാൾ, കത്തിച്ചാൽ ആളിപ്പടരുമെന്ന് ഉറപ്പുള്ള ദ്രാവിഡമണ്ണിൽ, തമിഴ്വികാരമെന്ന തന്ത്രം ഒരിക്കൽ കൂടി ആളിക്കത്തിക്കാനൊരുങ്ങി രണ്ടുംകല്പിച്ച് ഇറങ്ങിയിരിക്കുകയാണ്
ജോസഫ് വിജയ് ചന്ദ്രശേഖർ എന്ന ആരാധകരുടെ ഇളയ ദളപതി വിജയ്. ജോസഫ് വിജയിയെക്കുറിച്ചും (ടി.വി.കെ) അദ്ദേഹത്തിന്റെ തമിഴക വെട്ട്രി കഴകത്തിനെ കുറിച്ചും പറയുന്നതിന് മുൻപ് സ്റ്റാലിനിസ്റ്റുകളെ കുറിച്ചും..ഇടപ്പാടി ആൻഡ് ടീമ്സിനെ കുറിച്ചും സൂചിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഡി.എം.കെ, എ.ഐ.ഡി.എം.കെ എന്നീ രണ്ട് പാര്‍ട്ടികള്‍ക്കു മേധാവിത്വമുള്ള രാഷ്ട്രീയമാണ് തമിഴ്നാടിന്റേത്. 70 മുതല്‍ 80 ശതമാനം വോട്ടുവിഹിതവും ഇവര്‍ക്കാണ്. ബാക്കിവരുന്ന 20 മുതല്‍ 30 ശതമാനം വരെയാണ് മറ്റു പാര്‍ട്ടികള്‍ക്ക്. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ പലരും ശ്രമിച്ചതുപോലെ ഈ വോട്ടുവിഹിതമാണ് വിജയ്യുടേയും ലക്ഷ്യം.2024-ലെ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ - കോണ്‍ഗ്രസ് സഖ്യത്തിനായിരുന്നു തമിഴ്‌നാട്ടിൽ മേല്‍ക്കൈ.
എന്‍.ഡി.എ മുന്നണിബന്ധം ഉപേക്ഷിച്ച എ.ഐ.ഡി.എം.കെ, പുതിയ മുന്നണി രൂപീകരിച്ച്,വരാൻ പോകുന്ന എല്ലാ തിരഞ്ഞെടുപ്പിനെയും ശക്തമായി നേരിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ കെ. അണ്ണാമലയാണ് തമിഴ്‌നാട്ടിലെ ശ്രദ്ധേയമായ മറ്റൊരു രാഷ്ട്രീയ മുഖം. തമിഴ്നാട് രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയും ,.ജയലളിതയുടെ മരണത്തോടെ പിളർന്ന് ശക്തിക്ഷയിച്ച എ.ഐ.എ.ഡി.എം.കെ,യും കാര്യമായ എതിരാളികളില്ലാത്ത ഡി.എം.കെയും, വേരുറപ്പിക്കാന്‍ കഴിയാത്ത കമല്‍ഹാസന്‍ ഡി.എം.കെയ്ക്കൊപ്പം ചേര്‍ന്നും.
അസ്തിത്വം വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും.... ഇതാണ് മൊത്തതിലുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയചിത്രം. രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയ്യ്ക്ക് ഇതിലും മികച്ച അവസരമില്ല... ബി.ജെ.പി ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്ന വിജയ്യ്ക്ക് അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയശക്തി തെളിയിച്ചേ മതിയാകൂ... ഡി.എം.കെയാണ് വിജയ്യുടെ പ്രധാന എതിരാളിയെന്നതില്‍ ആർക്കും സംശയമില്ല... അങ്ങനെ വന്നാല്‍ ഉദയനിധി സ്റ്റാലിനും വിജയ്യും തമ്മിലുള്ള പോരാട്ടമാകും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിൽ നടക്കുക.
അഴിമതിയുടെ ഉന്മൂലനവും ജനസേവനവുമെന്ന പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി ഇളയ ദളപതി വരുമ്പോള്‍ ദ്രാവിഡ രാഷ്ട്രീയാശയങ്ങളുടെ നേരിയ ശേഷിപ്പ് പോലും അവശേഷിക്കുന്നില്ല എന്നകാര്യം എടുത്തു പറയേണ്ടതാണ്.. പെരിയാര്‍, കാമരാജ്, അംബേദ്കര്‍, എ.പി.ജെ അബ്ദുള്‍കലാം എന്നിവരെ രാഷ്ട്രീയ ഐക്കണുകളായി ഉയര്‍ത്തിക്കാട്ടുന്ന വിജയ്ക്ക് പിന്നിൽ നിന്ന് കളിക്കുന്നത് സത്യത്തിൽ, ICF, ക്രിസ്ത്യൻ ഡെമോക്രാറ്റിക് ഫ്രണ്ടാണ്..കൊടോബർ16 രണ്ടായിരത്തിൽ എം.എൽ.സുന്ദരം സ്ഥാപിച്ച ഈ സംഘടന അന്നുമുതൽ പിന്തുണച്ചിരുന്നത് എ.ഐ.എ.ഡി.എം.കെയെ ആയിരുന്നു.
എന്നാൽ മഹാരാഷ്ട മോഡൽ തന്ത്രങ്ങൾ ബിജെപി തമിഴ്‌നാട്ടിൽ പയറ്റി തുടങ്ങിയപ്പോൾ അത് ഏറ്റവും ആദ്യം തിരിച്ചറിഞ്ഞത് ICF ആയിരുന്നു.ഇടപ്പടി പളനി സ്വാമിയും,പനീർ സെൽവവും,മാന്നാർ ഗുഡി മാഫിയയും മൂന്ന് വഴിക്കായി പൂർണ്ണമായി ശക്തി ക്ഷയിച്ചത് ICF തിരിച്ചറിയുകയും,തങ്ങളുടെ ആദർശങ്ങളും ലക്ഷ്യങ്ങലും പ്രാവർത്തികമാക്കാൻ പുതിയൊരു സാധ്യത തേടിനടന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് ഫ്രണ്ടിന്കിട്ടിയ ഏറ്റവും ബലമുള്ള കാര്യങ്ങളാണ് ജോസഫ് വിജയിയുടേത്....
രൂപീകരിച്ച് എട്ടു മാസങ്ങൾക്ക് ശേഷം വില്ലുപുരത്ത് ജനലക്ഷങ്ങളെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം വിളിച്ചു കൂട്ടി ശക്തി പ്രകടനം നടത്താൻ ജോസഫ് വിജയ്‌യെ അകമഴിഞ്ഞു സഹായിച്ചതും ഇവരാണ്,പാർട്ടി സമ്മേളങ്ങളിൽ പങ്കെടുത്തവരിൽ ഏറെയും സംസ്ഥാനത്തെ പല കോളേജുകളിൽ നിന്ന് വാഹനം അറേഞ്ചുചെയ്ത് എത്തിച്ചവരുമായിരുന്നു ഒരു ശക്തി പ്രകടനം തന്നെയായിരുന്നു ലക്ഷ്യവും..ബിജെപിയുടെ തമിഴ്നാട്ടിലേക്കുള്ള കടന്നു വരവ് തടയുക.. സ്റ്റാലിനെ പുറത്താക്കുക... ന്യുനപക്ഷ സംസ്ഥാനം രൂപീകരിക്കുക... ഇതാണ് ജോസഫ് വിജയിയെ മുന്നിൽ നിർത്തി ക്രിസ്ത്യൻ ഡെമോക്രാറ്റിക് ഫ്രണ്ട് ലക്ഷ്യം വെക്കുന്നത്..പണവും ഫാൻസ് അസോസിയേഷനും ഇതിനു ബലം നൽകുകയും ചെയ്യും.
ഏഴുകോടിയിലേറെ ജനസംഖ്യയുള്ള തമിഴ്‍നാട്ടിൽ ആറുകോടിക്കടുത്ത് വോട്ടര്മാരുണ്ട്,..എംജിആറും കരുണാനിധിയും ജയലളിതയും മുതൽ ഇപ്പോൾ വിജയിൽ വരെ എത്തിനിൽക്കുന്ന ദ്രാവിഡ സിനിമ രാഷ്ട്രീയത്തിൽ വീണവരും വാണവരും ഏറെയാണ്,,,കൃത്യമായ കണക്കുകൂട്ടലുകളോടെ രംഗത്ത് ഇറങ്ങിയ വിജയ്... ഫാൻസിനെ മാത്രം ലക്‌ഷ്യം വെച്ചല്ല മുന്നോട്ടു പോകുന്നത്..
ഒരു പക്ഷെ ബിജെപിയെക്കാൾ വേഗം തമിഴ്‌നാട്ടിൽ വേരുറപ്പിക്കാൻ ഇളയ ദളപതിക്ക് സാധിക്കും..കരുണാനിധി, കവിതയിൽ പറഞ്ഞതുപോലെ ഞാൻ തെന്നലിനെ തഴുകുകയായിരുന്നില്ല..തീക്കടൽ തണ്ടുകയായിരുന്നു..അതെ വിജയ് തെന്നലിനെ തഴുകുകയല്ല തീക്കടൽ താണ്ടുകയാണ്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.