തിരുവനന്തപുരം: നെയ്യാർ ഡാം ഇറിഗേഷൻ ഗാർഡൻ പരിപാലത്തിനു വേണ്ടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന് പുറത്തുള്ളവരെ നിയമിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച മുമ്പ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരം നടക്കുകയും ,അതിനെ തുടർന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയ പ്രതിനിധികളുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച നടത്തി പഞ്ചായത്തിന് ഉള്ളിലുള്ള ആൾക്കാരെ നിയമിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ഈ ഉറപ്പ് ലംഘിച്ച് ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനോട് നിർദ്ദേശപ്രകാരം മറ്റ് 5 സ്റ്റാഫുകളെ അനധികൃതമായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ് നിയമിക്കുന്നതിൽ പ്രതിഷേധിച്ച്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പന്ത ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഭരണസമിതിയും ,മറ്റു രാഷ്ട്രീയ കക്ഷികളും ഇന്ന് രാവിലെ മുതൽ നെയ്യാർ ഇറിഗേഷൻ ഗേറ്റിനു മുന്നിൽ ധാരണ നടത്തുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.