മഹാരാഷ്ട്ര: സ്വതന്ത്രരുടെ പിന്തുണയില്‍ ഒറ്റയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 137 ആയി.
288 അംഗസഭയില്‍ ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണയാണ് ആവശ്യമുള്ളത്. ശിവസേന നേതാവ് ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ സമ്മര്‍ദം ചെലുത്തുന്നതിനിടയിലാണ് ബിജെപി നിര്‍ണായകനീക്കം നടത്തിയിരിക്കുന്നത്.മുന്‍ സര്‍ക്കാരില്‍ തന്ത്രപരമായി ഉപമുഖ്യമന്ത്രി പദത്തില്‍ തൃപ്തിപ്പെടേണ്ടി വന്ന ഫഡ്നാവിസിനെ തങ്ങള്‍ ശക്തരായ സമയത്ത് മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരണമെന്നാണ് അണികളുടെ ആവശ്യം. എന്നാല്‍ ഷിന്‍ഡെ ക്യാമ്പാകട്ടെ ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സമ്മര്‍ദ്ദ തന്ത്രത്തിലാണ്. യഥാര്‍ത്ഥ ശിവസേനയെ രണ്ടായി വിഭജിക്കുകയും ഭൂരിപക്ഷം എം.എല്‍.എമാരെയും കൂട്ടി ബി.ജെ.പിയുമായി കൈകോര്‍ക്കുകയും ചെയ്ത ഷിന്‍ഡെയ്ക്ക് രണ്ടര വര്‍ഷത്തിലേറെക്കാലം മുഖ്യമന്ത്രി സ്ഥാനം ബിജെപി സമ്മാനിച്ചിരുന്നു.
14ാമത് മഹാരാഷ്ട്ര സംസ്ഥാന നിയമസഭയുടെ കാലാവധി ഇന്നലെ അവസാനിക്കുകയും നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ രാജിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ആര്‍ക്കാകും മുഖ്യമന്ത്രി സ്ഥാനം എന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.