മുംബൈ: വഖഫ് ബിൽ ശീതകാലസമ്മേളനത്തിൽ തന്നെ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്‌ട്രയിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘പ്രധാനമന്ത്രി മോദി പാർലമെൻ്റിൽ വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നു . 2013 ൽ കോൺഗ്രസ് ഭരണകാലത്ത് വഖഫ് ബോർഡ് നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി, അതിന്റെ അനന്തരഫലങ്ങൾ നമുക്ക് ഇന്ന് കാണാൻ കഴിയും. , കർണാടകയിൽ, കർഷകരുടെ ഭൂമി, ആളുകളുടെ വീടുകൾ, ക്ഷേത്ര സ്വത്തുക്കൾ എന്നിവപോലും വഖഫ് സ്വത്തായി പ്രഖ്യാപിച്ചു . അത് അനുവദിച്ച് നൽകാനാകില്ല . എൻ ഡി എ സർക്കാർ അധികാരത്തിൽ ഉള്ള കാലം ആരുടെയും സ്വത്ത് വഖഫിന് പോകില്ല ‘ അദ്ദേഹം പറഞ്ഞു.
പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നവംബർ 25 നാണ് ആരംഭിക്കുക. ഡിസംബർ 20 വരെ തുടരും. ശീതകാല സമ്മേളനത്തിൽ, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നിർദ്ദേശത്തെയും പറ്റി ചർച്ചകൾ നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.