സെന്റ് ജോസഫ് ഇടവക ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ക്രിസ്റ്റഫര്‍ ലീക്ക് നേരെ കത്തി ആക്രമണം.
സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സിലെ പാരാമെഡിക്ക് വിഭാഗം ഉടന്‍ തന്നെ ഫാ. ലീയെ നാഷണല്‍ യുണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു. സിംഗപ്പൂരിലെ ബുകിത് തിമായിലുള്ള ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരും അതിരൂപതയുടെ അടിയന്തിരപ്രതികരണ വിഭാഗവും ചേര്‍ന്നാണ് അക്രമിയെ കീഴ്പ്പെടുത്തിയത്. ആക്രമണത്തില്‍ കുത്തേറ്റ ഫാ. ക്രിസ്റ്റഫര്‍ ലീ സുഖം പ്രാപിച്ചുവരുന്നതായി സിംഗപ്പൂര്‍ അതിരൂപത വ്യക്തമാക്കി.
ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികനുനേരെ ഉണ്ടായ ആക്രമണം ഏറെ വേദനാജനകമാണെന്ന് സിംഗപ്പൂര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ വില്യം ഗോഹ് പ്രതികരിച്ചു. അക്രമവും ഭയവും വിതച്ചുകൊണ്ട് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അതിലൂടെ അക്രമിക്ക് ദൈവത്തിന്റെ കരുണ ലഭിക്കാനും സൗഖ്യവും ക്ഷമയും സ്വീകരിക്കാനും ഇടയാകുമെന്നും കര്‍ദിനാള്‍ പറഞ്ഞു.
അക്രമത്തിന് രാജ്യത്ത് ഇടമില്ലെന്നും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും ചൈതന്യത്തില്‍ പരസ്പരം പിന്തുണ നല്‍കേണ്ട സമയമാണിതെന്നും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോംഗ് പ്രതികിരച്ചു. ഈ ആക്രമണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ അനുഭവിച്ച മാനസികാഘതത്തെക്കുറിച്ചും ആശങ്കയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.