നെടുങ്കണ്ടം: വാഹനത്തിലെ രഹസ്യ അറയിൽ കടത്തി കൊണ്ടുവന്ന 200 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. രാജാക്കാട് മുക്കുടി സ്വദേശി അനന്തുവിനെയാണ് (28) എക്സൈസ് സംഘം പിടികൂടിയത്.
മദ്യം കടത്തികൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. വാഹനത്തിൻറെ പ്ലാറ്റ് ഫോമിൽ രഹസ്യ അറ നിർമിച്ചാണ് മദ്യം സൂക്ഷിച്ചിരുന്നത്. പനംകുട്ടി പവർഹൗസ് പരിസരത്ത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്കോഡും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്.രാജാക്കാട് കേന്ദ്രീകരിച്ച് ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നടത്തിവന്നയാളാണ് അനന്ദു. രാജാക്കാട് കനകക്കുന്ന് സ്വദേശിയുമായി ചേർന്നാണ് മദ്യവിൽപ്പന നടത്തുന്നതെന്ന് പ്രതി മൊഴി നൽകി. കേസിലെ കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് സംഘം പറഞ്ഞു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബി.രാജ്കുമാര്‍, പ്രിവന്റിവ് ഓഫീസർ ടി.എ.അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നെബു എ.സി, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ കെ.എൻ. ലിജോ ജോസഫ് സിവിൽ എക്സൈസ് ഓഫീസർ ആൽബിൻ ജോസ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.