തിരുവനന്തപുരം;കള്ളിക്കാട്ടിൽ അയ്യപ്പ ഭക്തരെ ആക്രമിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേർ നെയ്യാർ ഡാം പോലീസിൻ്റ പിടിയിൽ.
കള്ളിക്കാട് അരുൺ നിവാസിൽ ചിന്നാൻ എന്ന് വിളിക്കുന്ന അഖിൽ രാജ്,കള്ളിക്കാട് കുഴിവിള വീട്ടിൽ ശിവലാൽ,നെയ്യാർ ഡാം കോലിയക്കോട് വീട്ടിൽ ഷാരോൺ ബാബു, കള്ളിക്കാട് അനന്തു ഭവനിൽ അനന്തു, വാഴ്ചയിൽ രമണി കോട്ടേജിൽ അഖിൽ ആർ കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം തമിഴ്നാട്ടിൽ നിന്ന് ശബരിമലയിലേക്ക് പോകാൻ എത്തിയ സംഘത്തെയാണ് തടഞ്ഞുനിർത്തി മർദ്ദിച്ച് ,പണം കവരാൻ ശ്രമിച്ചത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർണിയും സംഘം അടിച്ചു തകർത്തു.
നാട്ടുകാർ എത്തുമ്പോഴേക്കും ഓടി രക്ഷപ്പെട്ട സംഘത്തെ നെയ്യാർ ഡാം സി ഐ ശ്രീകുമാറും, എസ് ഐ സജിയും സംഘവും പിന്തുടർന്നായിരുന്നു പിടികൂടിയത്.പിടിയിലായ പലരും നിരവധി കേസിലെ പ്രതികളാണ്. ഇവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.