കോട്ടയം /പാലാ:സിജോ കുര്യാക്കോസ് പ്ലാത്തോട്ടത്തി (പാലാ)നെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി സംസ്ഥാന പ്രസിഡണ്ട് നോമിനേറ്റ് ചെയ്തു.
നിലവിൽ യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. യൂത്ത് ഫ്രണ്ട് എം അന്തീനാട് യൂണിറ്റ് പ്രസിഡന്റ്, കരൂർ മണ്ഡലം പ്രസിഡന്റ്, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.തെരഞ്ഞെടുപ്പുയോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ അദ്ധ്യക്ഷത വഹിച്ചു.ജോസ്. കെ.മാണി എം.പി.യോഗം ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.