കൊച്ചി: ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ച നിലയിൽ. കൊച്ചിയിൽ വിനോദസഞ്ചാരത്തിനായി എത്തിയ അയർലൻഡ് പൗരനായ ഹോളവെൻകോ (74) യെ ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു.
പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ സഞ്ചാരത്തിനായി കൊച്ചിയിലെത്തിയത്. ഇതിന് മുമ്പ് കേരളത്തിലെ പല സ്ഥലങ്ങളിലും പോയിട്ടാണ് കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇതിനിടെ ശനിയാഴ്ച ഇയാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
ഹോളവെൻകോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇയാളുടെ മൃതദേഹം ഇപ്പോൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് വിദേശ പൗരന്റെ മരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.