കെ-റെയിലിനെതിരെ നിലപാട് വ്യക്തമാക്കി റിട്ടയേഡ് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മ

തിരുവനന്തപുരം: കേരളത്തില്‍ അതിവേഗ റെയില്‍പാതയായ കെ-റെയില്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാണ്. വടക്ക് കാസര്‍കോട് മുതല്‍ തെക്ക് തിരുവനന്തപുരം വരെയുള്ള ദൂരം മൂന്നര മണിക്കൂറില്‍ പിന്നിടാന്‍ കഴിയുകയെന്നാല്‍ അത് കേരള വികസനത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണെന്നതില്‍ സംശയമില്ല. എന്നാല്‍ പദ്ധതി സംബന്ധിച്ച് കെ-റെയില്‍ സമര്‍പ്പിച്ച ഡിപിആര്‍ മുതല്‍ അടിമുടി മാറ്റമാണ് കേന്ദ്ര റെയില്‍വേ ബോര്‍ഡും റെയില്‍വേ മന്ത്രാലയവും നിര്‍ദേശിച്ചത്. മറ്റ് നിബന്ധനകളും സംസ്ഥാനത്തിന് മുന്നില്‍ വെച്ചു.

എന്നാല്‍ ഇപ്പോഴിതാ കെ-റെയില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് റിട്ടയേഡ് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മ. സില്‍വര്‍ ലെയിന്‍ അല്ല മറിച്ച് റെയില്‍വേ ഉദ്ദേശിക്കുന്ന മൂന്നും നാലും പാതകളാണ് കേരളത്തിന് ആവശ്യമെന്നാണ് ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. മൂന്നും നാലും പാതകളില്‍ ഒന്ന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള അതിവേഗ ട്രെയിനുകള്‍ക്കായി മാറ്റിവയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

കെ-റെയില്‍ പദ്ധതി സ്റ്റാന്‍ഡേഡ് ഗേജില്‍ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനത്തിന് മുന്നില്‍വെച്ചത്. മുന്‍പ് കെ-റെയില്‍ പദ്ധതിക്ക് 64,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നതെങ്കില്‍ പുതിയ ഡിപിആര്‍ തയ്യാറാക്കി മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ ചെലവ് ഒന്നേകാല്‍ ലക്ഷം കോടി രൂപ പിന്നിടും. എന്നാല്‍ അതിവേഗ ട്രെയിനുകള്‍ക്ക് വേണ്ടി ഒരു പാത മാറ്റിവയ്ച്ചുകൊണ്ട് മൂന്നും നാലും പാതകള്‍ പണികഴിപ്പിച്ചാല്‍ അതിന് പരമാവധി ചെലവ് 40,000 കോടി മാത്രമായിരിക്കുമെന്നും അലോക് വര്‍മ്മ പറയുന്നു

പുതിയപാത ബ്രോഡ്ഗേജായിരിക്കണം. അത് മറ്റുള്ള ട്രെയിനുകള്‍ക്കും പ്രയോജനപ്പെടുന്നതാകണം. നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് നിര്‍ദേശിച്ചത് സില്‍വര്‍ലൈനിന്റെ കോച്ചിന് മാത്രമേപറ്റൂ. അത് നഷ്ടമുണ്ടാക്കും. ഏത് ലൈനും നിലവിലെ റെയില്‍വേ സംവിധാനത്തിന്റെ ഭാഗമാകണം. മെട്രോപോലെ തൂണുകളില്‍ സ്ഥാപിച്ച പാലത്തിലൂടെ പാളംപോകുന്ന രീതി വേണമെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ, ഇതിന് രണ്ടുലക്ഷം കോടിരൂപപോലും തികയില്ല. ഇതുമായി മുന്നോട്ടുപോയാല്‍ കേരളം വലിയ കടക്കെണിയിലേക്കുപോകും എന്നീ നിര്‍ദേശങ്ങളും അലോക് വര്‍മ്മ മുന്നോട്ടുവയ്ക്കുന്നു.

നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകള്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിഞ്ഞാല്‍ അത് വന്‍ നേട്ടമായിരിക്കും. അങ്ങനെയെങ്കില്‍ പുതിയപാതയിലൊന്ന് വന്ദേഭാരത് പോലുള്ള ട്രെയിനുകള്‍ക്കായി മാറ്റിവെച്ചാല്‍ നാല് മണിക്കൂര്‍ കൊണ്ട് ഈ ട്രെയിനുകള്‍ക്ക് തിരുവനന്തപുരം- കാസര്‍കോട് ദൂരം പിന്നിടാന്‍ കഴിയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !