ലഖ്നൗ:ദേവ് ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വാരണസിയിലെ നമോ ഘട്ടില്‍ ദീപങ്ങള്‍ തെളിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിപുലമായ ചടങ്ങില്‍ ഉപരാഷ്‌ട്രപതി ജഗ് ധീപ് ധന്‍കറും കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയും വിളക്കുകള്‍ തെളിയിച്ചു. ആകെ 12 ലക്ഷം ദീപങ്ങളാണ് ഗംഗയുടെ പടവുകളിലായി ജ്വലിച്ചത്.
ചടങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയിലെ ഉത്തർപ്രദേശിലെ വാരണാസിയിൽ ആഘോഷിക്കുന്ന കാർത്തിക പൂർണിമയുടെ ഉത്സവമാണ് ദേവ് ദീപാവലി (“ദൈവങ്ങളുടെ ദീപാവലി” അല്ലെങ്കിൽ “ദൈവങ്ങളുടെ വിളക്കുകളുടെ ഉത്സവം”). ഇത് ദീപാവലിക്ക് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ഹിന്ദു മാസമായ കാർത്തികയിലെ (നവംബർ – ഡിസംബർ) പൂർണ്ണ ചന്ദ്രനിൽ ആഘോഷിക്കുന്നു.
ഗംഗാനദിയുടെ നദീതീരത്തുള്ള എല്ലാ ഘട്ടങ്ങളുടെയും പടികൾ, തെക്കേ അറ്റത്തുള്ള രവിദാസ് ഘട്ട് മുതൽ രാജ്ഘട്ട് വരെ, ഗംഗയുടെയും അതിന്റെ അധിപ ദേവതയുടെയും ബഹുമാനാർത്ഥം ഒരു ദശലക്ഷത്തിലധികം മൺവിളക്കുകൾ (ദിയകൾ) കത്തിക്കുന്നു. പുരാണങ്ങളിൽ, ഈ ദിവസം ഗംഗയിൽ കുളിക്കാൻ ദേവന്മാർ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
30000 ചാണകനിര്‍മ്മിത വിളക്കുകള്‍ മിഴിതുറന്നു കാശിയിലെ ഘട്ടില്‍ ഇക്കുറി ദേവ് ദീപാവലിക്ക് കൊളുത്തിയത് സ്ത്രീകള്‍ പശുവിന്റെ ചാണകം ഉപയോഗിച്ച് നിര്‍മ്മിച്ച 30000 വിളക്കുകള്‍. സ്ത്രീകളുടെ ഒരു സ്വയം സഹായസംഘമാണ് ഇത്രയും ദീപങ്ങള്‍ ഉണ്ടാക്കിയത്. യോഗി ആദിത്യനാഥാണ് ഔദ്യോഗികമായി ഇവരില്‍ നിന്നും ദീപങ്ങള്‍ വാങ്ങാന്‍ ഉത്തരവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.