ജമ്മുകശ്മീര്‍: തുടര്‍ച്ചയായി മൂന്നാം ദിവസവും സ്തംഭിച്ച് ജമ്മുകശ്മീര്‍ നിയമസഭ. 13 എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി. പ്രത്യേക പദവിയെ ചൊല്ലി ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിൽ ഇന്നും ഏറ്റുമുട്ടലുണ്ടായി. കശ്മീരിന് പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ ചൊല്ലിയാണ് ഇന്നും നിയമസഭയിൽ ബഹളമുണ്ടായത്.
പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ച് പിഡിപി അംഗം ബാനര്‍ ഉയര്‍ത്തിയതാണ് ബിജെപി എംഎല്‍എമാരെ പ്രകോപിച്ചത്. തുടർന്ന് എംഎൽഎമാര്‍ നടുത്തളത്തിലിറങ്ങിയും മേശപ്പുറത്ത് കയറിയും പ്രതിഷേധിച്ചു. അതിനിടെ ഭരത് മാതാ കീ ജയ് വിളികളുമായി ബിജെപി അംഗങ്ങളുമെത്തിയതോടെ നിയമസഭയിൽ കയ്യാങ്കളിയായി.
സ്പീക്കര്‍ക്ക് മുന്പില് അംഗങ്ങള്‍ പരസ്പരം കയ്യേറ്റം ചെയ്തതോടെ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷധിച്ചവരെ പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. 12 ബിജെപി എംഎല്‍എമാരെയും , എഞ്ചിനിയര്‍ റഷീദിന്റെ സഹോദരനും ലാംഗേറ്റ് എംഎല്‍എയുമായ ഷെയ്ഖ് ഖുര്‍ഷിദിനെയും സുരക്ഷ ജീവനക്കാര്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കി.
അതേസമയം ബിജെപി അംഗങ്ങളുടെ പ്രതിഷേധം തുടരുമ്പോള്‍ കശ്മീരിന് പ്രത്യേക പദവിയെന്ന ആവശ്യം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിയമസഭക്ക് പുറത്തും ആവര്‍ത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.