ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നൗ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കണമെന്ന കോൺഗ്രസിന്റെയും നാഷണൽ കോൺഫറൻസിന്റെയും നിലപാടുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.


ലഖ്നൗവിൽ അഖിലേന്ത്യ ഭോജ്പുരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ലക്ഷ്മൺ മേള ഗ്രൗണ്ടിൽ നടന്ന ഛത്ത് പൂജയുടെ ഭാഗമായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെയും താഴ്‌വരയെയും വീണ്ടും തീവ്രവാദത്തിന്റെ തീജ്വാലകളിലേക്ക് വലിച്ചിടുകയാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആർട്ടിക്കിളുകൾ പുനഃസ്ഥാപിക്കാനുള്ള ജമ്മു കശ്മീർ അസംബ്ലിയിലെ കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യത്തിന്റെ പ്രമേയത്തെ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ജമ്മു കശ്മീരിന്റെ വികസനവും യുവാക്കളുടെ ഭാവിയും കാണാൻ അവർ തയ്യാറല്ല. എന്നാൽ അവരുടെ വിഭജന അജണ്ടകൾ രാജ്യം ഒരിക്കലും അംഗീകരിക്കില്ല. ഇന്ത്യയിലെ 140 കോടി ജനങ്ങളും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും വേണ്ടി ഉറച്ചുനിൽക്കുകയും ഏത് ഭീഷണികളോടും നിർണ്ണായകമായി പ്രതികരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഈ നിർദ്ദേശത്തെ കോൺഗ്രസ് എതിർത്തില്ലെങ്കിൽ ആർട്ടിക്കിൾ 370, 35 എ എന്നിവയ്‌ക്ക് സമാനമായ ഗതി നേരിടേണ്ടിവരുമെന്ന് ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. കൂടാതെ ഛത്ത് പൂജയുടെ പ്രാധാന്യവും മുഖ്യമന്ത്രി ഉയർത്തിക്കാട്ടുകയും ദേശീയ ഐക്യവും അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മൾ ഭിന്നിക്കുമ്പോൾ മറ്റുള്ളവർ നമ്മെ ഭരിക്കുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.

കൂടാതെ ഈ ഉത്സവങ്ങളിലൂടെ നമ്മൾ ഒന്നിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ചില വ്യക്തികൾ രാജ്യത്തിന്റെ സത്തയെ തകർക്കുകയാണ്. ഒരു യഥാർത്ഥ ഇന്ത്യക്കാരനും ഇത് സഹിക്കില്ല. എന്നാൽ 140 കോടിയോളം വരുന്ന നമ്മൾ ഒറ്റക്കെട്ടായി സംസാരിക്കുമ്പോൾ ഒരു ശക്തിക്കും ഇന്ത്യയെ വെല്ലുവിളിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കശ്മീരിലെ കോൺഗ്രസ് സഖ്യത്തിന്റെ പ്രവർത്തനങ്ങൾ ദേശീയ ഐക്യത്തോടുള്ള അപകടകരമായ അവഗണനയാണ്, അത് രാഷ്‌ട്രം ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിക്കൊണ്ട് 2019 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി മോദി കശ്മീർ താഴ്‌വരയിലെ തീവ്രവാദത്തെ നിർണ്ണായകമായി ഇല്ലാതാക്കി. രാജ്യത്തിന്റെ സ്വത്വവും ഐക്യവും സംരക്ഷിക്കാൻ ഏത് ത്യാഗത്തിനും തയ്യാറാണെന്നും യോഗി പ്രഖ്യാപിച്ചു.

ഡോ. ബി.ആർ അംബേദ്കർ ഉണ്ടായിരുന്നിട്ടും കോൺഗ്രസ് ഭരണഘടനയിൽ ആർട്ടിക്കിൾ 370 കൊണ്ടുവന്നതെങ്ങനെയെന്ന് ഉയർത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം കോൺഗ്രസിനെ ശക്തമായി വിമർശിച്ചു. അംബേദ്കറുടെ എതിർപ്പ് വകവയ്‌ക്കാത്തെ കശ്മീരിനെ അക്രമത്തിലേക്കും ഭീകരതയിലേക്കും കോൺഗ്രസ് തള്ളിവിടുകയായിരുന്നു. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങൾ,വ്യാപകമായ അക്രമം, ഇന്ത്യയെ പിന്തുണക്കുന്നവർക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ എന്നിവയെല്ലാം തുടർ കാലങ്ങളിൽ അരങ്ങേറിയെന്നും യോഗി പറഞ്ഞു.

എന്നാൽ ആർട്ടിക്കിൾ 370യെ താത്കാലിക വ്യവസ്ഥ എന്ന് കോൺഗ്രസ് ആദ്യം മുദ്രകുത്തിയിരുന്നപ്പോൾ അത് ഇല്ലാതാക്കാൻ ധീരമായ നടപടി സ്വീകരിച്ചത് പ്രധാനമന്ത്രി മോദി മാത്രമാണ്. ഇന്ന് കശ്മീർ പുരോഗതിയുടെ പാതയിലാണ്, പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വ്യവസായങ്ങൾ, മുമ്പ് കുടിയിറക്കപ്പെട്ട താമസക്കാരെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതെല്ലാം ഇതിന് ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്ഥാപിക്കുന്നതിനായി ജമ്മു കശ്മീർ നിയമസഭയിൽ കോൺഗ്രസും നാഷണൽ കോൺഫറൻസും അടുത്തിടെ പാസാക്കിയ പ്രമേയത്തെ മുഖ്യമന്ത്രി അപലപിച്ചു. ഇത് ഭിന്നിപ്പിക്കുന്നതും വിഘടിപ്പിക്കുന്നതുമായ രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണെനാണ് യോഗി വിശേഷിപ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !