കൊല്ലം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊട്ടാരക്കര പത്തിയൂരിൽ രാവിലെ ഒന്‍പതരയോടെയാണ് സംഭവം നടന്നത്. സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്. മാർത്തോമ ഗേൾസ് സ്കൂളിലെ 10 - ക്ലാസ് വിദ്യാർത്ഥിനി പാർവ്വതിയ്ക്കാണ് പരിക്കേറ്റത്.
പൂത്തൂര്‍ കല്ലുംമൂട്ടില്‍ നിന്നുമാണ് സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥി കയറിയത്. തിരക്ക് മൂലം ഫുഡ് ബോർഡിൽ നിന്നായിരുന്നു വിദ്യാർത്ഥിനി ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ചത്. യാത്രക്കിടെ പെട്ടന്ന് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീണതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവര്‍ക്ക് തുറക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക്ക് ഡോറാണ് ബസിനുണ്ടായിരുന്നത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. കിങ്ങിണി എന്ന സ്വകാര്യ ബസും രണ്ട് ജീവനക്കാരെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.