പാറ്റ്ന: 42 കോടി വിലവരുന്ന വൻ ലഹരി മരുന്ന് ശേഖരം പിടികൂടി ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് സംഘം. ഏകദേശം 4.2 കിലോഗ്രാം കൊക്കെയാനാണ് പരിശോധനയില്‍ കണ്ടെത്തിയത്.
ഇത് വിദേശത്തു നിന്ന് അതീവ രഹസ്യമായി ഇന്ത്യയില്‍ എത്തിച്ചതാണ്. ഒരാളെ പരിശോധനയ്ക്കിടെ പിടികൂടിയിട്ടുണ്ട്.ഡിആർഐ അധികൃതർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. ബിഹാറിലെ മുസഫർപൂരില്‍ നടത്തിയ പരിശോധനയില്‍ ഒരു ട്രോളി ബാഗില്‍ നിന്ന് 4.2 കിലോഗ്രാം വെളുത്ത പൊടി കണ്ടെത്തി.
ഇത് എന്താണെന്ന് തിരിച്ചറിയാൻ വേണ്ടി ഡിആർഐ ഉദ്യോഗസ്ഥർ തങ്ങളുടെ എൻഡിപിഎസ് ഫീല്‍ഡ് കിറ്റിങ് ഉപയോഗിച്ച് സാമ്പിള്‍ പരിശോധന നടത്തുകയും കൊക്കൈൻ ആണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തായ്ലൻഡില്‍ നിന്ന് ഭൂട്ടാൻ വഴി ഇന്ത്യയില്‍ എത്തിച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഡല്‍ഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ട്രോളി ബാഗ്. അവിടെ ചില അജ്ഞാത വ്യക്തികള്‍ക്ക് കൈമാറാനായിരുന്നു മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി. ബാഗുമായി എത്തിയയാളെ ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റിഡിയിലെടുത്തു.
ഇയാളെ ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.