പൊട്ടൻച്ചിറ സമരഭൂമിയിലെ 18 കുടുംബങ്ങൾ ഇനി സുരക്ഷയുടെ തണലിൽ;വീട് വെക്കാൻ 6 ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു

തിരുവനന്തപുരം: വിതുര ഗ്രാമപഞ്ചായത്തിലെ ചെറ്റച്ചൽ പൊട്ടൻച്ചിറ സമരഭൂമിയിലെ 18 പട്ടികവർഗകുടുംബങ്ങൾക്ക് ഭവനനിർമാണ ധനസഹായമായി ആറ് ലക്ഷം രൂപ വീതം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

സമരഭൂമിയിൽ സ്ഥിരതാമസമായതും കൈവശാവകാശരേഖ ലഭ്യമായതുമായ 18 കുടുംബങ്ങൾക്കാണ് സർക്കാർ പ്രത്യേക കേസായി പരിഗണിച്ച്, ഒരു വീടിന് ആറ് ലക്ഷം രൂപ നിരക്കിൽ ഭവനനിർമാണ ധനസഹായത്തിന് അനുമതി നൽകിയത്. അഞ്ച് ഗഡുക്കളായി തുക ഇവർക്ക് ലഭ്യമാക്കും. സമരഭൂമിയിൽ 20 വർഷമായി താമസിക്കുന്ന 33 കുടുംബങ്ങൾക്ക് വ്യക്തിഗത വനാവകാശം നേരത്തെ നൽകിയിട്ടുണ്ട്.

ഇതിൽ പ്രദേശത്ത് 19 കുടുംബങ്ങളാണ് കുടിൽകെട്ടി സ്ഥിരതാമസമുള്ളത്. ഇവർക്ക് വിതുര പഞ്ചായത്തിൽ നിന്ന് വീട് നമ്പർ ലഭിച്ചിട്ടുണ്ടെങ്കിലും ഷെഡുകൾ ജീർണാവസ്ഥയിലായതിനാൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രത്യേക ഭവനനിർമാണ പാക്കേജ് അനുവദിക്കുന്നതിന് വകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു.
തുടർന്നാണ് കൈവശാവകാശരേഖ ലഭ്യമായ 18 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് ആറ് ലക്ഷം രൂപ നൽക്കാൻ സർക്കാർ അനുമതി നൽകിയത്. 19 കുടുംബങ്ങളിൽ ഒരു കുടുംബത്തിന് മറ്റൊരു പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !