കൊച്ചിയില്‍ ആക്രി ഗോഡൗണില്‍ വന്‍ വന്‍ തീപിടിത്തം; ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി; കടകളും വാഹനങ്ങളും കത്തിനശിച്ചു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു.

ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

സൗത്ത് റെയില്‍വേ പാലത്തിന് സമീപമായതിനാല്‍ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു. രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്‌നിശമന സേന അറിയിച്ചു.'

നെടുമ്പാശേരിയില്‍ വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലും തീപിടുത്തമുണ്ടായി. തീപിടുത്തത്തെ തുടര്‍ന്ന് പാര്‍ക്കിങ് ഏരിയയിലുണ്ടായിരുന്ന ഒരു കാര്‍ പൂര്‍ണമായും മൂന്നു കാറുകളും ബൈക്കുകയും ഭാഗീകമായും കത്തിനശിച്ചു. ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !