ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും, 17 വർഷമായി
അയർലൻഡിലെ ഡബ്ലിനിലെ താമസക്കാരനുമായ ഷാലറ്റ് ബേബി (51) ഇന്ന് രാവിലെയാണ് നിര്യാതനായത്. കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിൽ തുടരവേ ആണ് അന്ത്യം. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശിയാണ് ഷാലറ്റ്.
സെലിബ്രിഡ്ജിലും പിന്നീട് സാന്‍ഡ്രിയിലും അവസാനകാലം ഫിംഗ്ലസ് ഹാംപ്ടണ്‍ വുഡിലും താമസിസിച്ചിരുന്ന ഷാലറ്റ് ഡബ്ലിന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനായിരുന്നു. ഡബ്ലിനിലെ പ്രസിദ്ധമായ റോയൽ കാറ്റേഴ്‌സിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു. പിന്നീട് അയർലണ്ടിൽ ഹെൽത്ത് കെയർ ജോലിയിലേക്ക് മാറുകയായിരുന്നു.
പിതാവ് ബേബി കുര്യാക്കോസ് , അമ്മ എൽസി, സഹോദരൻ ബേസിൽ, സഹോദരി ക്രിസ്റ്റീന, ഷാലറ്റ് ബേബിയുടെ ഭാര്യ കോതമംഗലം കുത്തുകുഴി സ്വദേശിനി സീമ ഷാലറ്റ് അയർലണ്ടിൽ ഗവർമെൻറ് സർവീസിൽ നേഴ്‌സാണ്. മക്കള്‍ : സാന്ദ്ര ( TUD,ഡബ്ലിന്‍), ഡേവിഡ്.
ഷാലറ്റ് ബേബിയുടെ പൊതുദര്‍ശനം നാളെ ഡബ്ലിനില്‍ നടക്കും. ഡബ്ലിനില്‍ റാത്ത് ഫര്‍ണാമിലെ സെന്റ് മേരീസ് കോളജ് കാമ്പസിലുള്ള ഡബ്ലിന്‍ സെന്റ് ശ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നാളെ ഞായറാഴ്ച (ഡിസംബർ 1) ഉച്ചയ്ക്ക് 1.00 മുതല്‍ 3.00 വരെ പരേതനു അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഉണ്ടായിരിക്കും. രാവിലെ 9 മണിയ്ക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും.
ബുധനാഴ്ച (ഡിസംബർ 4) വൈകുന്നേരം 4.00 മണിക്ക് ഗ്ലാസ്‌നെവിനിലെ ഔവർ ലേഡി ഓഫ് വിക്ടറീസ് ചർച്ചിലെ ശുശ്രുഷകൾക്ക് ശേഷം സംസ്‌കാര ശുശ്രുഷകൾ പിന്നീട് സ്വദേശത്ത് നടത്തപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.