പള്ളികളിലും ആരാധനാലയങ്ങളിലും പോയി കുഴിച്ചുനോക്കുന്നത് നല്ലതിനല്ല; ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയം; പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ആയിരം വർഷം രണ്ടായിരം വർഷം മുമ്പുള്ള കാര്യങ്ങൾ പറഞ്ഞ് പള്ളികളിലും ആരാധനാലയങ്ങളിലും പോയി കുഴിച്ചുനോക്കുന്നത് നല്ലതിനല്ലെന്ന് പി.കെ. ​കുഞ്ഞാലിക്കുട്ടി. കുഴിച്ചുനോക്കുക എന്നത് ബോധപൂർവം നടത്തുന്ന പ്രവൃത്തിയാണ്. വൈകാരികമായ സാഹചര്യം ഉണ്ടാക്കുകയാണ് ഇത്തരം പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നത്. സംഭൽ സംഘർഷത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.


ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയമാണുളളത്. അവസാനം അവർ പരാജയപ്പെടുകയേ ഉള്ളൂ. ഇപ്പോൾ അയോധ്യയിൽ നാം കണ്ടില്ലെ, പരാജയ​പ്പെട്ടു. പക്ഷെ, അതിനിടക്ക് വെടിവെപ്പും മറ്റും ഉണ്ടാകും. ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് മുൻപിൽ കണ്ടുകൊണ്ട് ഉണ്ടാക്കിയതാണിതെല്ലാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കലാപം അഴിച്ചു വിടാനുള്ള നീക്കമാണിവിടെ നടക്കുന്നത്.
വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കലാണിതിലൂടെ ലക്ഷ്യമിടുന്നത്. ഇത്, ലോകം ശ്രദ്ധിക്കുന്നുണ്ട്. വളരെ മോശമാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംഭലിൽ നടന്നത് സർക്കാർ സ്​പോൺസേഡ് വെടിവെപ്പാണ് നടന്നത്. നിരവധി പേർ മരണപ്പെട്ടു. ഒരു പള്ളി കഴിഞ്ഞാൽ മറ്റൊരു പള്ളിയെന്ന നിലക്കാണ് ബി.ജെ.പി നയം. ഉത്തരേന്ത്യ മുഴുവൻ വർഗീയത പടർത്താൻ ശ്രമിക്കുകയാണവർ.

മണിപ്പൂരിലും സമാന അവസ്ഥയാണുള്ളത്. സംഭലിലേക്ക് ലീഗിന്റെ എം.പിമാരെ കടത്തിവിട്ടില്ല. അതിൽ, വലിയ പ്രതിഷേധമുണ്ട്. ഈ രാജ്യത്തെ ന്യൂനപക്ഷങ്ങൾ വലിയ ദുരിതം അനുഭവിക്കുകയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്. പ്രിയങ്ക ഗാന്ധി ഈ വേളയിൽ സത്യപ്രതിജ്ഞ ചെയ്തത് ഏറെ ആശ്വാസം നൽകുകയാണ്. ആരാധനാലയങ്ങൾക്കുനേരെയുള്ള നീക്കം ബോധപൂർവ്വമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !