സ്‌മോക്ഡ് ടര്‍ക്കിയും മാഷ്ഡ് പൊട്ടറ്റോയുമടക്കമുള്ള വിഭവങ്ങളുമായി ബഹിരാകാശത്ത് താങ്ക്‌സ്ഗിവിങ് ഡേ ആഘോഷിച്ച് സുനിത വില്യംസും സംഘവും

സ്‌മോക്ഡ് ടര്‍ക്കിയും മാഷ്ഡ് പൊട്ടറ്റോയുമടക്കമുള്ള വിഭവങ്ങളുമായി ബഹിരാകാശത്ത് താങ്ക്‌സ്ഗിവിങ് ഡേ ആഘോഷിച്ച് സുനിത വില്യംസും സംഘവും. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനായാണ് എല്ലാ വര്‍ഷവും നവംബറിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കന്‍ ജനത താങ്ക്‌സ ഗിവിങ് ഡേ ആചരിക്കുന്നത്. അമേരിക്കക്ക് വിളവെടുപ്പ് ഉത്സവം കൂടിയാണ് താങ്ക്‌സ്ഗിവിങ് ഡേ.

‘ഭൂമിയിലുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഞങ്ങളെ പിന്തുണക്കുന്ന എല്ലാവര്‍ക്കും താങ്ക്‌സ്ഗിവിങ് ആശംസിക്കുകയാണ്’ എന്ന് ബുധനാഴ്ച നാസ പങ്കുവെച്ച വിഡിയോ സന്ദേശത്തില്‍ യാത്രികര്‍ പറയുന്നു. താങ്ക്‌സ്ഗിവിങ് ആഘോഷത്തിനായി ബട്ടര്‍നട്ട് സ്‌ക്വാഷ്, ആപ്പിള്‍, സാര്‍ഡൈന്‍ ഫിഷ്, സ്‌മോക്ഡ് ടര്‍ക്കി തുടങ്ങിയ ഭക്ഷണ വിഭവങ്ങൾ നാസ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ബഹിരാകാശ സഞ്ചാരികള്‍ വിഡിയോ സന്ദേശത്തില്‍ പറയുന്നു.

അടുത്തിടെ എന്‍.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ.എസ്.എസ്) മറ്റ് ബഹിരാകാശ സഞ്ചാരികളായ ബുച്ച് വില്‍മോര്‍, നിക്ക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവര്‍ക്കൊപ്പം താങ്ക്‌സ്ഗിവിങ് ഡേ ആഘോഷിക്കുന്നതിനേക്കുറിച്ച് സുനിത വില്യംസ് സൂചിപ്പിച്ചിരുന്നു. ഐ.എസ്.എസിൽനിന്ന് സുനിത വില്യംസ് ദീപാവലി ആശംസയും പങ്കുവെച്ചിരുന്നു.

മുന്‍പ് പലതവണ ബഹിരാകാശദൗത്യത്തിനായി പോയിട്ടുണ്ടെങ്കിലും അപ്രതീക്ഷിതമായാണ് ഇത്തവണ സുനിത വില്യംസിന് ബഹിരാകശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ഥം എട്ട് ദിവസത്തെ ദൗത്യത്തിനായി ഇക്കഴിഞ്ഞ ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണം തിരിച്ചവരവ് എട്ട് മാസത്തേക്ക് നീട്ടുകയായിരുന്നു. 

ഇതോടെ സ്റ്റാര്‍ലൈനര്‍ മനുഷ്യ യാത്രയ്ക്ക് യോഗ്യമല്ലെന്ന് നാസ പ്രഖ്യാപിക്കുകയും ചെയ്തു. 2025 ഫെബ്രുവരിയില്‍ സ്‌പേസ് എക്‌സ് ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ ഇരുവരേയും തിരികെ എത്തിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ആളുകളെ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്ത സ്വകാര്യ കമ്പനികളാണ് ബോയിങ്ങും സ്‌പേസ് എക്‌സും.


ബഹിരാകാശത്ത് ദീര്‍ഘകാലം താമസിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍, സുനിത വില്യംസും ബച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് എന്ന് നാസ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സുനിത വില്യംസ് ഭാരക്കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു നാസയുടെ പ്രസ്താവന. ബഹിരാകാശത്ത് മൊത്തം 322 ദിവസങ്ങള്‍ ചെലവഴിച്ച സുനിത വില്യംസ് ഏറ്റവും കൂടുതല്‍ ബഹിരാകാശയാത്രകള്‍ നടത്തിയ രണ്ടാമത്തെ വനിതാ ബഹിരാകാശയാത്രികയാണ്.

ബഹിരാകാശത്തുണ്ടായ അസഹനീയ ദുര്‍ഗന്ധത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുനിത നാസക്ക് പരാതി നല്‍കിയിരുന്നു. മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത ആദ്യമായാണ് എന്തെങ്കിലും ഒരു കാര്യത്തെക്കുറിച്ച് പരാതി നല്‍കിയത്. റഷ്യ പുതുതായി വിക്ഷേപിച്ച സ്പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികര്‍ തുറന്ന് നോക്കിയിരുന്നെന്നും ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയില്‍ ദുര്‍ഗന്ധം പുറത്തേയ്ക്ക് വന്നതെന്നുമായിരുന്നു സുനിത വില്യംസ് നാസയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യന്‍ സ്പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ അടച്ചു എന്നും ദുര്‍ഗന്ധം ഇല്ലാതാക്കി വായു ശുദ്ധീകരിക്കാനുള്ള നടപടി സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !