സല്‍മാന്‍ ഖാന് പിന്നാലെ ഷാരുഖ് ഖാനും വധഭീഷണി; കോളിൻ്റെ ഉറവിടം കണ്ടെത്തി പോലീസ്, അന്വേഷണം,

ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള കോള്‍ വന്നത്. കോള്‍ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് റായ്പൂരിലേക്ക് തിരിച്ചു. ഫൈസാന്‍ ഖാന്‍ എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവത്തെക്കുറിച്ച് റായ്പൂര്‍ പൊലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാരുഖ് ഖാന് വധഭീഷണി നേരിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ Y+ ലെവലിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും വീണ്ടും ഭീഷണി ഉണ്ടായത്.

ഒന്നെങ്കില്‍ ക്ഷേത്രം സന്ദര്‍ശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ചു കോടി രൂപ മോചനദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വധഭീഷണി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !