കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് പഴകിയ ഭക്ഷണങ്ങൾ. കാക്കനാട് കുന്നുംപുറത്തെ ഒറിഗാമി റെസ്റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ചിക്കൻ, ബീഫ്, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡിൽസ് തുടങ്ങിയവ കൂടുതലും കണ്ടെടുത്തത്.
ഇൻഫോപാർക്ക്, കളക്ട്രേറ്റ് പരിസരത്തിനടുത്തെ ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകൾക്ക് പിന്നാലെ കൂടുതൽ ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടർന്നാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.