ദല്‍ഹി: വരാനിരിക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷ 2025-ന്റെ പരീക്ഷാ ഷെഡ്യൂള്‍ സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രഖ്യാപിച്ചു.
പരീക്ഷകള്‍ക്ക് ഏകദേശം 86 ദിവസം മുമ്പാണ് ബോര്‍ഡ് പരീക്ഷാതീയതി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ദിവസം മുന്‍പേയാണ് ടൈംടേബിള്‍ പുറത്തുവിട്ടിരിക്കുന്നത്.സിബിഎസ്ഇ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ ഫെബ്രുവരി15ന് ആരംഭിച്ച് മാര്‍ച്ച് 18ന് അവസാനിക്കും. സീനിയര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ ഫെബ്രുവരി15ന് ആരംഭിച്ച് ഏപ്രില്‍ നാലിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30 നാണ് ആരംഭിക്കുക.
എല്ലാ വിഷയങ്ങളിലെയും അധ്യാപകരും ദീർഘകാലത്തേക്ക് ഒരേസമയം സ്കൂളില്‍ ഹാജരാകാത്ത ഒരു സാഹചര്യം തടയുന്നതിന്, ഗ്രേഡിംഗിനും മറ്റ് ആവശ്യമായ ജോലികള്‍ക്കും ടീച്ചിംഗ് സ്റ്റാഫ് ലഭ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ട് സുഗമമായ മൂല്യനിർണയ പ്രക്രിയ അനുവദിക്കുന്ന തരത്തിലാണ് ഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.