അപകടങ്ങൾ പതിവാകുന്നു :ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും, വാഹനങ്ങൾ വഴി തിരിച്ച് വിടും,

കൊച്ചി: ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് അടയ്ക്കും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്. ടാര്‍ ഇളകി കുഴികള്‍ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര മാസങ്ങളായി ദുഷ്‌കരമായിരുന്നു.

ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. പാലം ഉടന്‍ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പാലത്തിലും പൊതുമരാമത്ത് ഓഫീസിലും സമരങ്ങള്‍ നടത്തിയിരുന്നു.

 പുതുവത്സരാഘോഷത്തിന് മുമ്പ് പാലത്തിലെ പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുണ്ടംവേലി സ്വദേശി എന്‍ ജെ ഫ്രാന്‍സിസ് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

ഈ മാസം 28 വരെ പാലം അടച്ചിടുന്നതിനാണ് പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഞായറാഴ്ചയോടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

പാലം അടയ്ക്കുമ്പോള്‍ വാഹനങ്ങളെല്ലാം ബിഒടി പാലത്തിലൂടെയും കണ്ണങ്കാട്ട് പാലത്തിലൂടെയും കടത്തിവിടും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !