പുത്തൻകാലത്തെ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും പൊതുവേ ഉപയോഗിക്കുന്ന ഒരു ചെടിയാണ് കറ്റാർവാഴ.
ഇതിലെ ഇലകള്‍ക്കിടയിലെ ജെല്‍ എടുത്ത് മുഖത്ത് പുരട്ടാറുണ്ട്. ചിലർ ഉളളിലേക്ക് പ്രത്യേകരീതിയില്‍ തയ്യാറാക്കി ഇത് കഴിക്കാറുണ്ട്. ത്വക്ക് രോഗങ്ങള്‍ക്കും കറ്റാർവാഴ വളരെ ഗുണം ചെയ്യും.എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും ചികിത്സയ്‌ക്കും മാത്രമല്ല ചൈനീസ് വിശ്വാസ പ്രമാണമായ ഫെങ് ഷൂയി രീതിയനുസരിച്ചും വളരെയധികം പ്രാധാന്യം ഈ ചെടിയ്‌ക്കുണ്ട്. ഭാഗ്യം കൊണ്ടുവരുന്ന ഒരു ചെടിയാണ് കറ്റാർ വാഴയത്രെ. അതായത് ഈ ചെടി വീട്ടിനുളളില്‍ വളർത്തിയാല്‍ വിവിധ ഗുണങ്ങളാണ് ഉണ്ടാകുക എന്നാണ് ആചാര്യന്മാർ സാക്ഷ്യപ്പെടുത്തുന്നത്.
മോശപ്പെട്ട ഊർജത്തെ വലിച്ചെടുത്ത് വീട്ടിലുളളവർക്ക് പോസിറ്റീവ് വൈബും ഉടമകള്‍ക്ക് ഭാഗ്യവും കൊണ്ടുവരുന്ന ചെടിയാണത്രെ കറ്റാർ വാഴ. വീട്ടിനുളളില്‍ മലിനവായു ഉണ്ടെങ്കില്‍ അത് മാറ്റി ശുദ്ധമാക്കാനും കറ്റാർ വാഴ സഹായിക്കും. വീട്ടിന്റെ പരിസരത്ത് നടാൻ ആഗ്രഹിക്കുന്നവർ ചെടി കിഴക്ക് ദിക്കിലോ അല്ലെങ്കില്‍ വടക്ക് ദിക്കിലോ നടുന്നതാണ് ഉത്തമം.ഇലകളിലെ ജെല്ലിന് വേണ്ടിയാണ് കറ്റാർ വാഴ പലരും വളർത്തുന്നത്. മധുരപലഹാരങ്ങളിലും പാനീയങ്ങളിലും ഇത് ഉപയോഗിക്കുന്നുണ്ട്. ഔഷധ ആവശ്യങ്ങള്‍ക്കും ഇത് വളർത്തുന്നു.
ഉപരിപ്ലവമായ പൊള്ളല്‍, സൂര്യാഘാതം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ജെല്‍ പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. മുഖക്കുരു പൊട്ടിപ്പുറപ്പെടുന്ന സമയത്തും ഇത് ഉപയോഗിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.