തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ പ്‌ളസ് ടു വിദ്യാര്‍ത്ഥിയെ കൊടിമരത്തിലേറാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അടിയന്തര അന്വേഷണം നിര്‍ദേശിച്ചു.
ബാലാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധാ കേസെടുത്തു. എൻഎസ്‌എസ് ക്യാമ്പിൻ്റെ ഭാഗമായി ഫയർ ആൻ്റ് സേഫ്റ്റിയിലും ട്രക്കിംഗിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടി തോന്നിയില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു. 30 അടി ഉയരമുള്ള കൊടിമരമായിട്ടും അധ്യാപകർ ആരും താൻ കയറുന്നത് തടഞ്ഞില്ലെന്നും വിദ്യാർഥി പറഞ്ഞു.കലോത്സവത്തിൻ്റെ ഭാഗമായുള്ള പതാക ഉയർത്തല്‍ ചടങ്ങിനിടെ വിദ്യാർത്ഥിയെ കൊടിമരത്തില്‍ കയറ്റിയതിലാണ് പ്രതിഷേധം ഉയരുന്നത്. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് വിദ്യാർത്ഥിയെ കൊടിമരത്തില്‍ കയറ്റിയത്.
നെയ്യാറ്റിൻകര എംഎല്‍എ കെ അൻസലാണ് പതാക ഉയർത്താനായി എത്തിയിരുന്നത്. കൊടിമരത്തിലെ കയർ കുരുങ്ങിയതിന് പിന്നാലെ പ്ലസ് ടു വിദ്യാർത്ഥിയെ കയർ ശരിയാക്കാനായി കൊടിമരത്തില്‍ കയറ്റുകയായിരുന്നു. അപകടാവസ്ഥയിലുള്ള കൊടിമരത്തിലേക്കാണ് ജീവൻ പണയം വച്ച് വിദ്യാർത്ഥി കയറുന്നത്. കലോത്സവം സംഘാടകരും എംഎല്‍എയും നോക്കി നില്‍ക്കെയാണ് വിദ്യാർത്ഥി കൊടിമരത്തില്‍ കയറിയതെങ്കിലും ആരും തടഞ്ഞിരുന്നില്ല. ഈ വസ്തുതകളാണ് കൊടിമരത്തില്‍ കയറിയ വിദ്യാർത്ഥിയും ശരിവെക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.