ദർഭംഗ: പ്രസവസമയത്ത് ഡോക്ടർമാർ യുവതിയുടെ വയറ്റില്‍ കത്രിക മറന്നു വച്ചതായി റിപ്പോർട്ട്. നോർത്ത് ബിഹാറിലെ ഏറ്റവും വലിയ ആശുപത്രിയായ ദർഭംഗ മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലില്‍ ആണ് സംഭവം.
സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് യുവതിയെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. ജലെ ബ്ലോക്കിലെ ബ്രഹ്മപൂർ വെസ്റ്റില്‍ താമസിക്കുന്ന ശിവം ഠാക്കൂറിൻ്റെ ഭാര്യ അഞ്ജല കുമാരി (24) ആണ് ഈ ദുരവസ്ഥക്ക് ഇരയായത്.ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക വച്ച് മറക്കുകയും, തുന്നലിടുകയുമായിരുന്നു. ഇതുമൂലം യുവതിയുടെ നില വഷളായി.
ഞായറാഴ്ച രാത്രി വൈകിയാണ് ഇക്കാര്യം അറിയുന്നത്. രോഗിക്ക് വേദന അനുഭവപ്പെട്ടപ്പോള്‍, വീട്ടുകാർ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ കത്രിക ഉള്ളതായി കണ്ടെത്തിയത്.
അഞ്ജല കുമാരി ഒക്‌ടോബർ എട്ടിന് ഡിഎംസിഎച്ചില്‍ നടത്തിയ സിസേറിയനിലൂടെ പ്രസവിക്കുകയും ഒക്ടോബർ 14 ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
വീട്ടില്‍ വന്നപ്പോള്‍ മുതല്‍ വേദന കൂടുകയായിരുന്നു. ഓപ്പറേഷൻ ചെയ്ത ഭാഗം ക്രമേണ മുറിവായി മാറുകയും അവിടെ നിന്ന് പഴുപ്പ് വരാൻ തുടങ്ങുകയും ചെയ്തു. തുടർന്നാണ് യുവതിയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.