വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു

വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു

കൊയിലാണ്ടി: വിദ്യാർഥിയുടെ ആക്രമണത്തില്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് പരിക്കേറ്റു. എസ്.ഐ ജിതേഷ്, ഗ്രേഡ് എസ്.ഐ അബ്ദുല്ല, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ പ്രവീണ്‍ കുമാർ, സിനു രാജ് എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിരുദ വിദ്യാർഥി അത്തോളി കൊങ്ങന്നൂർമലയില്‍ നോബിൻ(23)നെ അറസ്റ്റ് ചെയ്തു. 

ചിത്രാ ടാക്കീസിനു സമീപം തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ പിടിക്കാൻ പോകവെ സംശയാസ്പദ സാഹചര്യത്തില്‍ നോബിൻ ചിത്രാടാക്കീസിന് സമീപം നില്‍ക്കുന്നത് കണ്ടത് ചോദ്യം ചെയ്യുന്നതിനിടയില്‍ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കല്ല് കൊണ്ടാണത്രെ ആക്രമിച്ചത്. എസ്.ഐക്ക് കൈക്കും സിനുരാജിന് നെഞ്ചിനും കൈക്കുമാണ് പരിക്കേറ്റത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !