ചെന്നൈ: കസേരകള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികളില്‍ അടിപിടി കൂടുന്നത് സാധാരണമാണ്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കുന്ന കസേര സൗജന്യമായി നല്കിയാലോ?.
അത്തരം വ്യത്യസ്തമായൊരു ഓഫറാണ് തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ അണികള്‍ക്ക് നല്‍കിയത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ അവരവര്‍ ഇരുന്ന കസേരയുമായി വീട്ടിലേക്ക് മടങ്ങി.പ്രവര്‍ത്തകര്‍ കസേരയും തലയില്‍ വെച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.
ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്നാട് രാഷ്ട്രീയത്തില്‍ എഐഎഡിഎംകെയ്ക്ക് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ പരിപാടിയില്‍ ആളെക്കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. നടന് വിജയുടെ പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി വന്നതോടെ ജനപിന്തുണ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അണ്ണാഡിഎംകെ നേതൃത്വം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.