ജീവനെടുത്ത ബെറ്റ്: പടക്കത്തിന്റെ മുകളിലിരുന്ന് തീ കൊളുത്തി, ആന്തരികാവയവങ്ങൾ തകർന്ന് യുവാവിന് ദാരുണാന്ത്യം, പ്രതികൾ അറസ്റ്റിൽ,

ബംഗളൂരു: പടക്കത്തിന്റെ മുകളില്‍ ഇരിക്കുന്നവർക്ക് ഓട്ടോറിക്ഷ നേടാമെന്ന സുഹൃത്തുക്കള്‍ക്കിടയിലെ വിചിത്ര ബെറ്റില്‍ പൊലിഞ്ഞത് ഒരു മനുഷ്യജീവൻ.

ബെംഗളുരുവില്‍ ദിപാവലി ദിവസം രാത്രിയാണ് മദ്യലഹരിയില്‍ യുവാക്കള്‍ നടത്തിയ വിചിത്ര മത്സരത്തില്‍ ഒരു യുവാവ് മരണമടഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

32 വയസുള്ള ശബരീഷ് എന്ന യുവാവാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന തന്റെ കൂട്ടുകാരുമൊത്ത് ഒരു ഓട്ടോറിക്ഷയ്ക്ക് വേണ്ടിയാണ് ശബരീഷ് ഇത്തരത്തില്‍ ചെയ്തത്. പടക്കം കത്തിച്ചുവെച്ചിട്ടുള്ള ഒരു വലിയ കാർഡ്ബോർഡ് പെട്ടിയുടെ മുകളില്‍ ഇരിക്കാനായിരുന്നു ബെറ്റ്. 

ഇതനുസരിച്ച്‌ ശബരീഷ് കാർഡ്ബോർഡ് പെട്ടിയുടെ മുകളില്‍ ഇരിക്കുകയും കൂട്ടുകാർ പടക്കത്തിന് തീ കൊളുത്തി മാറി നില്‍ക്കുകയും ചെയ്തു.

എന്നാല്‍ പടക്കം പൊട്ടിയ ശേഷം കുറച്ച്‌ നിമിഷത്തേക്ക് ഒന്നും ചെയ്യാൻ കഴിയാതെയിരുന്ന ശബരീഷ് പിന്നീട് മരണപ്പെടുകയാണുണ്ടായത്. അപകടത്തില്‍ ശബരീഷിനോട് ആന്തരികാവയവങ്ങളെല്ലാം തകർന്നിരുന്നു എന്നാണ് റിപ്പോർട്ട്. 

പടക്കം പൊട്ടിയ ശേഷമുണ്ടായ കനത്ത പുകപടലങ്ങള്‍ക്കിടയിലൂടെ, റോഡില്‍ വീണുകിടക്കുന്ന ശബരീഷിനെയാണ് സുഹൃത്തുക്കള്‍ കണ്ടത്.

കൂടെയുണ്ടായിരുന്ന ആറ് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത പൊലീസ് കുറ്റകരമായ നരഹത്യയ്ക്ക് കേസ് ചുമത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !