ബംഗളൂരു: ചിത്രദുർഗ താലൂക്കിലെ ഹാലെ രംഗപുര ഗ്രാമത്തില്‍ വിശന്ന് ഭക്ഷണം ചോദിച്ചതിന് ആറ് വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തിയത്.തിപ്പേഷ് എന്നയാളാണ്, മകനായ ആറ് വയസ്സുള്ള മഞ്ജുനാഥിനെ കൊലപ്പെടുത്തിയത്.
തിപ്പേഷ്-ഗൗരമ്മ ദമ്ബതികളുടെ മകനാണ് കൊല്ലപ്പെട്ട മഞ്ജുനാഥ്. സ്ഥിരം മദ്യത്തിന് അടിമയായ തിപ്പേഷ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. വ്യാഴാഴ്ച വൈകുന്നേരം, വിശന്നുവലഞ്ഞ കുട്ടി ഭക്ഷണത്തിനായി കരയാൻ തുടങ്ങിയപ്പോള്‍,ഇതിനിടെ , അയല്‍വാസിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാൻ പോയ ഗൗരമ്മ തിരിച്ചെത്തിയപ്പോഴാണ് അബോധാവസ്ഥയിലായ കുട്ടിയെ കണ്ട് തുടർന്ന് ഇവർ ബഹളം വയ്ക്കുകയും, നാട്ടുകാർ ചേർന്ന് കുട്ടിയെ ചിത്രദുർഗയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
എന്നാല്‍, കുട്ടി യാത്രാമധ്യേ തന്നെ മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഗൗരമ്മ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത ബരാമസാഗര പോലീസ് തിപ്പേഷിനായി തിരച്ചില്‍ നടത്തിവരികയാണ്.
കുട്ടി ഷെഡില്‍ ഉറങ്ങുകയായിരുന്നുവെന്നും ബന്ധുവീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാൻ തിപ്പേഷ് പറഞ്ഞിരുന്നുവെന്നും ഗൗരമ്മ മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ തിരിച്ചെത്തിയപ്പോഴേക്കും അവൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു, ഇപ്പോള്‍ എനിക്ക് എൻ്റെ മകനെ നഷ്ടപ്പെട്ടു.
അയാള്‍ നന്നായി മദ്യപിച്ചിരുന്നു. ഒരു പിതാവിന് ഇതെങ്ങനെ ചെയ്യാൻ കഴിയും? അയാളെ കൊലപ്പെടുത്തണം എന്നാണ് എന്റെ ആഗ്രഹം "ഗൗരമ്മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.