തിരുവനന്തപുരം: കലക്റ്റർ ബ്രോയെന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തനായ എൻ.പ്രശാന്ത് ഓഫിസില്‍ ഹാജരാകാതെ വ്യാജ ഹാജർ രേഖപ്പെടുത്തിയെന്ന് റിപ്പോർട്ട്.
പട്ടികജാതി- പട്ടിക വർഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്തിനെതിരേ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകാണ് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.മാസത്തില്‍ പത്തു ദിവസം പോലും പ്രശാന്ത് ഓഫിസില്‍ എത്താറില്ല. ഇല്ലാത്ത യോഗങ്ങളുടെ പേരില്‍ ഓണ്‍ഡ്യൂട്ടി രേഖപ്പെടുത്തുന്നതും പതിവായിരുന്നു. പല മാസങ്ങളിലും പത്തില്‍ താഴെയാണ് ഹാജർ നില.
പട്ടിക വർഗ പദ്ധതി നിർവഹണത്തിനുള്ള ഉന്നതിയുടെ സിഇഒ ആയിരിക്കേ കണ്ണൂർ , ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ഓണ്‍ഡ്യൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ പരാമർശിച്ച പ്രദേശങ്ങളില്‍ യോഗം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അവധി ദിവസങ്ങളില്‍ ജോലി ചെയ്തെന്ന പേരില്‍ മറ്റൊരു ദിവസം അവധി എടുക്കുന്ന ശീലവും പ്രശാന്തിനുണ്ടായിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തില്‍ അവധിയെടുക്കാൻ അനുമതിയില്ല.
വകുപ്പിലെ പല പ്രധാന ഫയലുകളും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയാതെ നേരിട്ട് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും നല്‍കാറുണ്ടെന്നും ചില ഫയലുകളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി എന്നു കാണിച്ച് സ്വയം ഒപ്പു വയ്ക്കാറുണ്ടെന്നും യോഗങ്ങളില്‍ പങ്കെടുക്കണമെന്ന നിർദേശം പാലിക്കാറില്ലെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഒരു വർഷത്തെ ഹാജർ കണക്ക് സഹിതമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. ഉന്നതിയുടെ സിഇഒ ആയിരിക്കുന്ന കാലത്ത് ചില സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നും പ്രശാന്തിനെതിരേ പരാതി ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.