നടൻ നെപ്പോളിയന്റെ മകൻ ധനൂഷ് ജപ്പാനില്‍ വെച്ച് വിവാഹിതനായി. അക്ഷയയാണ് വധു. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്.
മകന്റെ വിവാഹവേളയില്‍ വികാരഭരിതനായിരിക്കുന്ന നെപ്പോളിയന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.സിനിമാതാരങ്ങളായ കാർത്തി, ശരത്കുമാർ, രാധിക, സുഹാസിനി, കൊറിയോഗ്രാഫർ കല മാസ്റ്റർ എന്നിവർ ജപ്പാനില്‍ നടന്ന വിവാഹത്തില്‍ പങ്കുകൊണ്ടു.നേരില്‍ വിവാഹത്തില്‍ പങ്കെടുക്കാൻ കഴിയാതിരുന്ന നടൻ ശിവ കാർത്തികേയൻ വീഡിയോ കോളിലൂടെ വധൂവരന്മാർക്ക് ആശംസകള്‍ അറിയിച്ചു.
ഹല്‍ദി, മെഹന്ദി, സംഗീത് തുടങ്ങീ വർണാഭമായ ആഘോഷ പരിപാടികള്‍ വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കഴിഞ്ഞ ജൂലായിലായിരുന്നു ധനുഷിന്റെയും അക്ഷയയുടെയും വിവാഹ നിശ്ചയം നടന്നത്.
മസ്കുലർ ഡിസ്ട്രോഫി ബാധിച്ച ധനുഷിന്റെ ചികിത്സയ്ക്കായാണ് നെപ്പോളിയൻ അമേരിക്കയിലേയ്ക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയത്. ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ് ധനൂഷ്. ചെറിയ പ്രായത്തില്‍ തന്നെ ധനൂഷിന്റെ രോഗവിവരം കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.