എന്തുകൊണ്ട് റിപ്പബ്ലിക് ആകുന്നില്ല അറിയാം!! ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവാണ് ഓസ്ട്രേലിയയുടെ പരമാധികാരി
സ്വന്തമായി ഒരു പാർലമെൻററി ജനാധിപത്യ സംവിധാനവും ഭരണഘടനയും എല്ലാമുള്ള രാജ്യമായി 124 വർഷമായെങ്കിലും ഏകദേശം 17000 കിലോമീറ്റർ അകലെയുള്ള രാജ്യത്തെ രാജാവ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവാണ് ഓസ്ട്രേലിയയുടെ പരമാധികാരി.
ചാൾസ് രാജാവും ഭാര്യ കാമിലയും നടത്തിയ ഓസ്ട്രേലിയൻ സന്ദർശന വേളയിൽ ഈ രാജാധികാരം പൂർണമായി അവസാനിപ്പിക്കണമെന്നും ഓസ്ട്രേലിയ സ്വതന്ത്ര പരമാധികാര രാഷ്ട്രം അഥവാ റിപ്പബ്ലിക് ആകണമെന്നുള്ള വാദങ്ങൾ വീണ്ടും സജീവമായി.
എന്തുകൊണ്ടാണ് ഒന്നേകാൽ നൂറ്റാണ്ട് ആയിട്ടും ഓസ്ട്രേലിയ റിപ്പബ്ലിക് ആകാത്തത് ?
ബ്രിട്ടീഷ് രാജാവായി അധികാരമേറ്റർ ശേഷമുള്ള ആദ്യ ഓസ്ട്രേലിയൻ സന്ദർശനം രാജകീയ സ്വീകരണങ്ങളും കൊണ്ട് മാത്രമല്ല പ്രതിഷേധങ്ങളും വിവാദങ്ങളും കൊണ്ടാണ് ശ്രദ്ധിക്കേണ്ടി വന്നത്.
ഇത് അന്താരാഷ്ട്രതലത്തിൽ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് ഓസ്ട്രേലിയൻ പാർലമെന്റിനുള്ളിൽ ഒരു പാർലമെൻറ് അംഗത്തിന്റെ ഭാഗത്തുണ്ടായ പ്രതിഷേധമാണ്, ഇത് നിങ്ങളുടെ രാജ്യമല്ല എന്റെ രാജ്യമാണ്, എന്നാണ് ആദിമ വര്‍ഗ്ഗ വനിതയും ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് സെനറ്റ് അംഗവുമായ ലിടിയ തോര്‍പ് ആണ് പ്രതിഷേധം രേഖപ്പെടുത്തി ഒച്ചപ്പാട് ഉണ്ടാക്കിയത്. ആസ്ത്രേലിയന്‍ ആദിമ വര്‍ഗ്ഗത്തോട്, കാണിച്ച അക്രമസംഭവങ്ങളില്‍ ബ്രിട്ടീഷ് അധിനിവേശക്കാരനായ രാജാവ് മാപ്പ് പറയണം എന്നായിരുന്നു അവരുടെ ആവശ്യം.
എന്നാൽ നടപടി അനുചിതമാണെന്ന് മറ്റ് രാഷ്ട്രീയക്കാര്‍ പ്രതികരിച്ചു. രാജാവ് മാപ്പ് പറയണം എന്നാണെങ്കില്‍ ബ്രിട്ടീഷ് കിരീടം ധരിക്കുന്ന പരമാധികാരിയോട് കൂറും വിശ്വസ്തതയും പുലർത്തണമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അവർ അധികാരം ഏറ്റെടുത്ത സെനറ്റർ സ്ഥാനം രാജിവെക്കണമെന്ന് രാഷ്ട്രീയക്കാര്‍ അഭിപ്രായപ്പെട്ടു. എന്നാൽ വീണ്ടും ചർച്ച ആകുന്നത് ഓസ്ട്രേലിയ റിപ്പബ്ലിക് ആകാൻ സമയം എന്ന ചോദ്യമാണ്?
എന്തുകൊണ്ട് ഓസ്ട്രേലിയ റിപ്പബ്ലിക് ആകുന്നില്ല. ഒരിക്കല്‍ ജനഹിത പരിശോധന നടത്തി പരാജയപ്പെട്ട ഈ വാദം, വീണ്ടും ജനങ്ങളുടെ മുന്നിലേക്ക് നൽകണമെന്ന് ആവശ്യമാണ് ഇപ്പോൾ കടന്നു കൂടിയത്. ഫെഡറൽ രാജ്യം നിലവില്‍ വരുന്നതിനേക്കാള്‍ പഴക്കമുണ്ട് ഇത് ബ്രിട്ടീഷ് പരമാധികാരത്തിൽ നിന്ന് പുറത്തുവരണം എന്നാവശ്യത്തിന് 1802 ല്‍ ആണ് ഇത്തരം ഒരു ആവശ്യം ആദ്യമായി ഉണ്ടായത്. ബ്രിട്ടനില്‍ നിന്ന് നാട് കടത്തപെട്ട ഒരു കുറ്റവാളിയുടെ മകനായിരുന്ന ഹോർഷിയുസ് സ്‌പെൻസർ എന്ന കർഷകനായിരുന്നു ആദ്യം ഇത് ഉന്നയിച്ചത്, അദ്ദേഹം അദ്ദേഹത്തിന്റെ പ്രസിദ്ധീകരണത്തിലൂടെ ഇത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്‌തു. ബ്രിട്ടീഷ് രാജഭരണത്തിനു കീഴില്‍ നിന്ന് മാറി ഓസ്‌ട്രേലിയ റിപ്പബ്ലിക്കാകണമെന്ന ആവശ്യത്തിന് 170 വര്‍ഷത്തോളം പഴക്കമുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇത് സാധിക്കുന്നില്ല?
അമേരിക്കയെപ്പോലെ ഓസ്‌ട്രേലിയയും ഒരു സ്വതന്ത്ര രാജ്യം ആവണം എന്നായിരുന്നു ആവശ്യം. തുടർന്ന് ഓസ്‌ട്രേലിയൻ റിപ്പബ്ലിക്ക് അസോസിയേഷൻ എന്ന കൂട്ടായ്‌മ രൂപികരിച്ചു. ഓസ്‌ട്രേലിയ ഫെഡറൽ രാജ്യം ആകുന്നതിന് ഏകദേശം 50 വർഷം മുൻപ്. "സൺ ഫോർ ദി സൗത്ത് എവേയ്ക്ക്" എവയ്ക്ക് എന്ന കവിത വരെ ഉണ്ടായി.
റിപ്പബ്ലിക്ക് ചർച്ചകൾ സജീവമായി നടന്ന 1890 കളിൽ റിപ്പബ്ലിക്കൻ ചർച്ചകൾക്ക് ആവേശം കുറഞ്ഞു. ഓസ്‌ട്രേലിയ ഫെഡറൽ രാജ്യം ആയതോടെ ഒന്നാം ലോകമഹായുദ്ധ ശേഷം ഇത് ആരും ചർച്ച ചെയ്യാതെ ആയി. ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ പിന്തുണയ്ക്കുക രാജ്യ സ്നേഹത്തിന്റെ പ്രതീകമായതോടെ റിപ്പബ്ലിക്ക് നീക്കത്തെ അനുകൂലിച്ചവർ കൂടി നിലപാട് മാറ്റി. ഇതിനു ശേഷം ലേബർ പാർട്ടി പലതവണ ഇതേ വിഷയം ഉന്നയിച്ചു.
1972 ൽ ലേബർ പാർട്ടി അധികാരത്തിൽ വന്നപ്പോൾ വീണ്ടും ഈ മോഹം പൊടിതട്ടിയെടുത്തെങ്കിലും 1975 ൽ സർക്കാരിനെ ഗവർണ്ണർ പിരിച്ചുവിട്ടു. അതിനെതിരെ ലേബർ രാഞ്ജിയെ സമീപിച്ചപ്പോൾ അവർ കൈമലർത്തിയപ്പോൾ ഈ പ്രതീകം മാത്രമായ പരിപാടികൾ അവസാനിപ്പിക്കാൻ അവർ വീണ്ടും റിപ്പബ്ലിക്കൻ വാദം സജീവമാക്കി. അതോടൊപ്പം ലേബർ പാർട്ടി റിപ്പബ്ലിക്കൻ വാദത്തെ ഔദ്യോഗികമായി അംഗീകരിച്ചു. പ്രധാന നേതാക്കൾ എല്ലാം ഇതിനെ പിന്തുണച്ചതോടെ 1999 രാജ്യത്തു ജനഹിത പരിശോധന നടത്തപ്പെട്ടു. എന്നാൽ 55 ശതമാനം പേർ രാജ്യഭരണത്തെ പിന്തുണച്ചതോടെ ഈ റെഫറൻഡം പരാജയപ്പെടുകയാണ് ഉണ്ടായത്.
എന്നാൽ വിവിധ തലങ്ങളിൽ നിന്ന് മുറവിളി ഉണ്ടായിട്ടും എലിസബത് രാഞ്ജി ഉള്ളിടത്തോളം കാലം ഇനി പുതിയ റഫറണ്ടം വേണ്ട എന്നുള്ള രീതിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുകയായിരുന്നു ഇതുവരെ. തുടർന്ന് എലിസബത് രാഞ്ജിയുടെ മരണശേഷം പ്രിൻസ് ചാൾസ് അധികാരം ഏറ്റെടുത്തപ്പോൾ അന്ന് കിരീടധാരണ ചടങ്ങുകൾക്ക് എത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അത്തരം കാര്യങ്ങളിൽ ഒരു സൂചന നൽകുകയും ചെയ്‌തു. എന്നാൽ ബ്രിട്ടീഷ് രാജാവ് പറഞ്ഞത് അത് ഓസ്ട്രലിയക്കാർ തീരുമാനിക്കട്ടെ എന്നാണ്. അതായത് പുതിയ ഒരു ജനഹിത പരിശോധന വേണ്ടിവരും. ആസ്ട്രേലിയക്കാർ തീരുമാനിക്കുന്നത് വരെ ഇപ്രകാരം തുടരുക തന്നെ ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.