ന്യൂഡല്‍ഹി: സന്ദേശവുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പുതിയ നിര്‍ദ്ദേശത്തില്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ ആശങ്ക ഉന്നയിച്ചതായി റിപ്പോര്‍ട്ട്.
നവംബര്‍ ഒന്നിന് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ, പല സുപ്രധാന ഇടപാട്, സര്‍വീസ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ തടസ്സം നേരിട്ടേക്കാമെന്നാണ് ടെലികോം ഓപ്പറേറ്റര്‍മാരുടെ ആശങ്ക.ബാങ്കുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ അടക്കം അയക്കുന്ന സന്ദേശങ്ങള്‍ ട്രേസ് ചെയ്ത് കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നതാണ് ട്രായിയുടെ നിര്‍ദേശം.
ഓഗസ്റ്റിലാണ് സന്ദേശങ്ങള്‍ കണ്ടെത്താന്‍ കഴിയണമെന്ന് ട്രായ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. സന്ദേശം അയക്കുന്നതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ടെലിമാര്‍ക്കറ്റിങ് കമ്പനികളുടെ മുഴുവന്‍ ശൃംഖലയെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ നടപടിക്രമവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അത്തരം സന്ദേശങ്ങള്‍ നിരസിക്കേണ്ടതാണെന്ന് ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നു.
ഇത്തരത്തില്‍ നിര്‍വചിക്കാത്ത ശൃംഖലകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യുമെന്നും ഉപഭോക്താക്കള്‍ക്ക് കൈമാറില്ലെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.
ഇത് നടപ്പാക്കുന്നതോടെ, ഒറ്റത്തവണ പാസ്വേഡുകളും (OTP) മറ്റ് നിര്‍ണായക ആശയവിനിമയങ്ങളും അടക്കമുള്ള പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിയേക്കില്ലെന്നാണ് ടെലികോം കമ്പനികളുടെ ആശങ്ക. കാരണം, പല ടെലിമാര്‍ക്കറ്റിങ് കമ്പനികളും സ്ഥാപനങ്ങളും പുതിയ നിര്‍ദേശത്തിന് അനുസൃതമായി ആവശ്യമായ സാങ്കേതിക മാറ്റങ്ങള്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
പല ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ആവശ്യമായ സാങ്കേതിക അപ്ഡേറ്റുകള് പൂര്‍ത്തിയാക്കാന്‍ അധിക സമയം ആവശ്യമാണ്.
അതുകൊണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസകൂടി സമയം നീട്ടി നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും ടെലികോം കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.