സുഹൃദ റസിഡൻസ് അസോസിയേഷന്റെ സാന്നിധ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പാലാ പൂഞ്ഞാർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വലിയമംഗലം പാലം ബസ് സ്റ്റോപ്പ് (വിവേകാനന്ദ സ്കൂൾ സ്റ്റോപ്പ് ) ശുചീകരണ പ്രവർത്തനങ്ങൾ നടത്തി മനോഹരമാക്കി.
"വീടു മുതൽ റോഡ് വരെ, എന്റെ പൊതുസ്ഥലം എന്റെ ഉദ്യാനം" എന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്. വലിയമംഗലം പാലം ബസ് സ്റ്റോപ്പ് ക്ലീനിങ് എന്ന പരിപാടിയുടെ ജനകീയ ക്യാമ്പയിനിന്റെ ഉൽഘാടനം സുഹൃദ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. ജോ മേക്കാട്ട് (Joe Mekat) നിർവഹിച്ചു.
തുടർന്ന് സുഹൃദ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ ഒത്തൊരുമയോടെ ക്ലീനിംഗ് പ്രവർത്തനങ്ങൾ നടത്തി. ശേഷം bus സ്റ്റോപ്പ് വൃത്തിയായി പെയിന്റ് ചെയ്തു. പാലാ പൂഞ്ഞാർ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന വലിയമംഗലം പാലം ബസ് സ്റ്റോപ്പ് ( വിവേകാനന്ദ സ്കൂൾ സ്റ്റോപ്പ് ) മുൻപ് പോസ്റ്ററുകൾ പതിച്ചും മറ്റു മാലിന്യങ്ങൾ നിരത്തിയും ഏറെക്കുറെ ഉപയോഗ ശൂന്യമായിരുന്നു.
എന്നാൽ ഇപ്പോൾ ജനകീയ ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾ ഏവർക്കും ഗുണം ചെയുന്ന അവസ്ഥയിലേയ്ക്ക് വലിയമംഗലം പാലം ബസ് സ്റ്റോപ്പിനെ എത്തിച്ചു. ഇപ്പോൾ വലിയമംഗലം പാലം ബസ് സ്റ്റോപ്പ് പെയിന്റ് ചെയ്‌തതോടെ പഴയ നാട്ടിൻപുറത്തിന്റെ പ്രൗഢിയിലേയ്ക്ക് തിരിച്ചു വന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.