തൃശൂർ: പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം.
പാറമേക്കാവ് ക്ഷേത്രത്തിന് സമീപമാണ് അഗ്രശാല സ്ഥിതി ചെയ്യുന്നത്. തീപിടുത്തത്തിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു. തീ നിയന്ത്രണ വിധേയമാക്കി. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് പരിശോധനയാണ് നിയന്ത്രണ വിധേയമാക്കിയത്. ഭക്ഷണം വെക്കുന്ന പായ പോലുള്ള വസ്തുക്കളാണ് ചൂട്കാരണം തീപിടിച്ചതെന്ന് നിഗമനം.
അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷാണ് ആവശ്യപ്പെട്ടത്. ഷോട്ട് സർക്യൂട്ട് ആണോ അതോ അതിനു പിന്നിൽ മറ്റു കാര്യങ്ങളാണോ എന്ന് അന്വേഷണം വേണമെന്നാണ് ആവശ്യം. റവന്യൂ മന്ത്രിയും സർക്കാരും വിഷയത്തിൽ ഇടപെടണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്.
നവരാത്രി ആഘോഷങ്ങൾ നടന്ന മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. നൂറിലധികം പേർ താഴത്തെ നിലയിൽ നിൽക്കുമ്പോൾ തീപിടുത്തം ഉണ്ടായത്. തീ പടർന്നതോടെ ഹാളിൽ ഉണ്ടായിരുന്നവർ പരിപാടി അവസാനിപ്പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.