കേരളപ്പിറവി ദിനത്തിൽ ഒരു കൂട്ടം വൈദികരുടെ മഹത്തായ ഉപഹാരം. " Ente Keralam | എന്റെ കേരളം" എന്നത് നല്ലൊരു ഗാനചിത്രീകരണമാണ്. ഇതിനു പിന്നിൽ MEN IN CASSOCKS എന്ന ചവറ അച്ഛൻ രൂപീകരിച്ച CMI അച്ഛമാരുടെ നേതൃത്വത്തിൽ ഉള്ള ഒരു മ്യൂസിക് ബാൻഡ് ആണ്.
ഇമ്പം തുളുമ്പുന്ന ദേശസ്നേഹം വിളമ്പുന്ന " Ente Keralam | എന്റെ കേരളം" ഈ ഗാനത്തിൽ വരികൾ: ഫാ.വിനീത് വാഴേക്കുടിയിൽ സി.എം.ഐയും സംഗീതം: ഫാ.ടിറ്റോ വല്ലവന്തറ സിഎംഐ യും നൽകി. ഫാ. ജസ്റ്റിൻ കാളിയാനിയിൽ സി.എം.ഐ കോ-ഓർഡിനേറ്റർ ആയും പങ്കെടുത്തു.
ഗായകരായി ഫാ. പ്രിൻസ് പറത്തനാൽ സി.എം.ഐ, ഫാ. ടിറ്റോ വള്ളവന്തറ സി.എം.ഐ, ജോൺ കണ്ടംകേരി സി.എം.ഐ, തോംസൺ കൂടപ്പാട്ട് സി.എം.ഐ, ഫാ. ജൂബി മണിയംകേരിൽ സി.എം.ഐ, എന്നിവരും ഉപകരണങ്ങൾക്ക് പിന്നിൽ ബ്രോ. ക്രിസ്റ്റ്വിൻ മാവേലിൽ സി.എം.ഐ (കീബോർഡ്), ഫാ. പോൾ കള്ളിയാടിക്കൽ സിഎംഐ (ഇലക്ട്രിക് ഗിറ്റാർ), ഫാ ജെയിൻ പെരിയപ്പാടൻ സിഎംഐ (ബേസ് ഗിറ്റാർ) ഫാ.ജസ്റ്റിൻ കാളിയാനിയിൽ സി.എം.ഐ ( ഡ്രം), ഡിഎൻ. ഫ്രാമീൻ പള്ളിക്ക സി.എം.ഐ (റിഥം പാഡ്) എന്നിവരും കൂടിയെത്തിയപ്പോൾ പിറന്നത് ഇമ്പം തുളുമ്പുന്ന കേരള ഗാനമായി. കേരളം പിറവി കൊണ്ട ഈ ദിനത്തിൽ CMI മ്യൂസിക്കാനോടൊപ്പം ഈ ഗാനം ആസ്വദിക്കാം .. ആസ്വര മാധുര്യത്തിന്റെ പ്രേകകരാകാം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.