ലഖ്‌നൗ: സരയൂനദിക്കരയിൽ 25 ലക്ഷം മൺചെരാതുകൾ മിഴിതുറന്നു.
അയോധ്യ രാമക്ഷേത്രത്തിൽ 25ലക്ഷത്തോളം ചേരാത്തുകളാൽ 2024ലെ ദീപോത്സവം രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. മ്യാൻമർ, നേപ്പാൾ, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, ഇന്തോനീഷ്യ തുടങ്ങി ആറ് രാജ്യങ്ങളിലെ കലാകാരന്മാരും ഉത്തരാഖണ്ഡിൽ നിന്നുള്ള രാംലീല അവതരണവും ദീപോത്സവത്തിൻ്റെ മുഖ്യ ആകർഷണങ്ങളും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി കലാകാരന്മാരും വ്യത്യസ്തമായ പ്രകടനം കാഴ്ചവെച്ചു.
സരയൂനദിക്കരയിൽ ചെരാതുകൾ ഒരുമിച്ച് തെളിഞ്ഞതിന് പിന്നാലെ സരയൂനദിക്കരയുടെ ആകാശദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷമുള്ള ആദ്യത്തെ ദീപോത്സവമായിരുന്നു ഇത്തവണത്തേത്. തീർത്ഥാടനത്തിനായി ദീപോത്സവത്തിനായി എത്തിച്ചേരുന്നത്.
രണ്ട് ഗിന്നസ് ലോക റെക്കോഡുകളാണ് ഇത്തവണത്തെ ദീപോത്സവം സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ചെരാതുകൾ ഒരുമിച്ച് തെളിയിച്ചതും ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് പങ്കെടുത്ത ആരതി ചടങ്ങുമാണ് ഇവ. 1121 പേര് ആരതിക്ക് ഇക്കുറി ഒത്തുചേരുന്നത്. ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് ലോക റെക്കോഡിൻറെ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.