തലശ്ശേരി : പി.വി അൻവറിനെതിരേ പരോക്ഷവിമർശന മുഖ്യമന്ത്രി പിണറായി വിജയൻ.
ചിലർ വിചാരിച്ചാൽ എല്ലാവരേയും എൽഡിഎഫിനെതിരെ ഒന്നിപ്പിക്കാനാവുമെന്ന് കരുതുന്നത്. ഇത്തരം ഭീഷണികളൊക്കെ ഒരുപാട് കണ്ടതാണ്, അതൊന്നും പുതുമയുള്ള കാര്യമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.എച്ച് കണാരൻ അനുസ്മരണ പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിനെതിരെയും യുഡിഎഫിനെതിരേയും നിശിതമായ വിമർശനവും മുഖ്യമന്ത്രി ഉയർത്തി.
വർഗീയ ശക്തികളായ ആർഎസ്എസും സംഘപരിവാരും ബിജെപിയും എൻഡിഎയും ഉയർത്തുന്ന അതേവാദഗതികളാണ് ഒരു വ്യത്യാസവുമില്ലാതെയും മുസ്ലിം ലീഗും അടങ്ങുന്ന യുഡിഎഫ് ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. ബിജെപി ഉള്ളതെല്ലാം ഇപ്പോൾ പുറത്തുവന്നിരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതൊക്കെ ഞങ്ങൾ എത്രയോ കണ്ടതല്ലേ, ഇത്തരം ഭീഷണികളൊന്നും പുതുമയുള്ള കാര്യമല്ല.കേരളത്തിൽ എല്ലാ വർഗീയ ശക്തികളും ഒരേ സ്വരത്തിൽ എൽഡിഎഫിനെ എതിർക്കുകയാണ്.
ഒരുഭാഗം ആർഎസ്എസും സംഘപരിവാറും, ബിജെപിയും എൻഡിഎയും ശക്തമായ എതിർപ്പാണ് ഞങ്ങൾക്കെതിരെ ഉയർത്തുന്നത്. അവരുടെ അജണ്ട ഇവിടെ നടപ്പാക്കാൻ കഴിയുന്നില്ല. അയ്യോ, ഞങ്ങൾ ഇവിടത്തെ ജമാഅത്തെ ഇസ്ലാമിയാണേ, ഇന്ത്യയ്ക്ക് പുറത്തുള്ള ജമാഅത്തെ ഇസ്ലാമി അല്ല എന്നാണ് അവർ ഇടയ്ക്കിടെ പറയുന്നത്. പക്ഷെ ശുദ്ധമായ വർഗ്ഗീയതയാണ് കൈകാര്യം ചെയ്യുന്നത്. ഒക്കെചങ്ങായി ആയി എസ്ഡിപിഐയും ഉണ്ട്. അവർക്കും എൽഡിഎഫിനേയും സർക്കാരിനേയും ശക്തമായി എതിർക്കാനാണ് താൽപ്പര്യം.
എൽഡിഎഫും എൽഡിഎഫും സർക്കാരും ശരിയായ നിലപാട് സ്വീകരിക്കുന്നതുകൊണ്ടാണ് എല്ലായ്‌പ്പോഴും അവർ എൽഡിഎഫിനെതിരെ നിലകൊള്ളുന്നത്. വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോൾ ആർഎസ്എസ്സിനും സംഘപരിവാറും പൊള്ളുന്നു, ജമാഅത്തെ ഇസ്ലാമും പൊള്ളുന്നു. നിങ്ങൾ പൊള്ളുന്നു എന്നത് ഞങ്ങളുടെ പ്രശ്നമല്ല, ഞങ്ങൾ ഇതേ നിലപാടാണ് പണ്ടും സ്വീകരിച്ചിട്ടുള്ളത്. അത് തന്നെയാണ് ഇനിയും സ്വീകരിക്കുക. വർഗീയ ശക്തികളോട് ഞങ്ങൾക്ക് ഇപ്പോൾ പറയാനുള്ളതും അതാണ്.
ആർഎസ്എസും സംഘപരിവാരും ബിജെപിയും എൻഡിഎയും ഉയർത്തുന്ന അതേവാദഗതികളല്ലേ ഒരു വ്യത്യാസവുമില്ലാതെ ഉയർത്തിക്കൊണ്ടല്ലേ കോൺഗ്രസും മുസ്ലിം ലീഗും അടങ്ങുന്ന യുഡിഎഫ് പ്രവർത്തിക്കുന്നത്. അവർ ഈ പ്രവർത്തനങ്ങൾ നടത്തി ജനങ്ങളെ തങ്ങൾക്കൊപ്പമാക്കാമെന്ന് പലഘട്ടത്തിലും വ്യാമോഹിച്ചു. പക്ഷെ അത് യാഥാർത്ഥ്യമായില്ല. സിപിഎമ്മിൻ്റെ ആർഎസ്എസ് പ്രീണനം, സിപിഎം സംഘപരിവാറിന് വേണ്ടി വിട്ടുവീഴ്ച ചെയ്യുന്നു എന്നൊക്കെയുള്ള എന്തെല്ലാ പ്രചരണങ്ങളും അവർ അഴിച്ചുവിട്ടു.ഇതിനൊന്നും അധികം ആയുസ്സില്ല. ഇപ്പോൾ അറിയാവുന്നവർ തന്നെ പരസ്യമായി പറഞ്ഞല്ലോ, എങ്ങനെയാണ് ഡീൽ ഉറപ്പിച്ചത് എന്നാണ് പറഞ്ഞത്. അത് പുറത്തുവന്നപ്പോൾ അവർക്ക് കുറച്ച് വിഷമമുണ്ട്.
ഇതൊന്നും മറച്ചുവെക്കാൻ കഴിയുന്നതല്ലല്ലോ, ഞങ്ങൾ നേരത്തെ പറഞ്ഞതും ഇതുതന്നെയല്ലേ. ഗോൾവാക്കിൻ്റെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി വണങ്ങി നിൽക്കുന്ന നേതാവിൻ്റെ ചിത്രം സന്ദേശമാണ്. മാർക്ക് സിസ്റ്റുകാർ ആക്രമിക്കാൻ ഇടയുള്ളതിനാൽ ഞാൻ എൻ്റെ ആളുകളെ ആർഎസ്എസ് ക്യാമ്പിലേക്ക് അയച്ചു എന്ന് പറയുന്ന സംസ്ഥാന നേതാവായ നാടല്ലേ ഇത്. ഞങ്ങളാരെങ്കിലും ഇത് തിരുകി കൊടുത്ത കാര്യമല്ലല്ലോ ഇത്. ഈ നാടിന് മുന്നിൽ പറഞ്ഞ കാര്യമല്ലേ, നമ്മൾ കേട്ടതല്ലേ. അതല്ലേ നിങ്ങളുടെ ആർഎസ്എസ് പ്രേമം.
നിങ്ങളുടെ കൂട്ടത്തിൽ എത്ര പേര് അങ്ങോട്ടേക്ക് പോകാൻ കച്ചകെട്ടി ഇരിക്കുന്നു, ഏതു തരത്തിലുള്ള ഓഫറുകൾ നിങ്ങൾ തമ്മിൽ സംസാരിച്ചു ഉറപ്പിച്ചിരിക്കുന്നു. ഇതെല്ലാം നിങ്ങൾക്ക് മാത്രം അറിയാവുന്ന രഹസ്യമാണെന്നാണോ ധരിച്ചിരിക്കുന്നത്. നിങ്ങളുടെ രഹസ്യമറിയാവുന്ന ചിലർ ഇപ്പോഴത് പുറത്തുപറഞ്ഞിരിക്കുന്നു. രാഷ്ട്രീയമായി നിങ്ങളുടെ നീക്കമെന്താണെന്ന് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ ഒരു കാര്യവും മറച്ചുവെക്കാനില്ല, അതുതന്നെയാണ് ജനങ്ങൾ എൽഡിഎഫിന് നൽകുന്ന പിന്തുണയുടെ അടിസ്ഥാനം--മുഖ്യമന്ത്രി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.