കോട്ടയം: മോദി സർക്കാരിൻ്റെ പദ്ധതി വികസന പദ്ധതികൾക്ക് പിന്നാലെ രണ്ട് യുഡിഎഫ് എം പിമാരുടെ പരക്കംപാച്ചിൽ ആരുടെ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കുന്ന നാണംകെട്ട രാഷ്ട്രീയ സംഘടനയാണെന്ന് ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ. ഹരി ആരോപിച്ചു.
ഒരു ലജ്ജയും ഉളുപ്പുമില്ലാതെയാണ് എം പി മാരായ കൊടിക്കുന്നിൽ സുരേഷും ഫ്രാൻസിസ് ജോർജും പുതിയ പദ്ധതികൾ സ്വന്തം പേരിൽ ആക്കി പ്രസ്താവന ഇറക്കുന്നത്. കോട്ടയം വഴിയുള്ള ഗതാഗത തിരക്ക് കണക്കിലെടുത്ത് മെമു വഴിയുള്ള ട്രെയിനുകൾ അനുവദിച്ചത് കേന്ദ്രമന്ത്രി ജോർജ് കുര്യനാണ്. കേന്ദ്ര മന്ത്രിയുടെ ഇടപെടലാണ് പ്രശ്നം പരിഹരിക്കാൻ ഇടയാക്കിയതെന്ന ബോധ്യം പൊതു സമൂഹത്തിനുണ്ട്.
എന്നിട്ടും വികസന നായകരായി സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്ന കൊടിക്കുന്നിലിനെയും ഫ്രാൻസിസ് ജോർജിനെയും കാണുമ്പോൾ അയലത്തെ ഗർഭം ചുമക്കേണ്ടി വന്ന നിർലജ്ജരെയാണ് ഓർമ്മ വരുന്നത്.ഇനിയെങ്കിലും ഈ നാണംകെട്ട നാടകം അവസാനിപ്പിക്കാൻ ഇരു എംപിമാരും തയ്യാറാവണം.
കേരളത്തിൽ നിന്നും നേതൃത്വം നൽകിയ യുപിഎ സർക്കാരിൽ എട്ടു കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. അന്ന് ഒന്നും ചെയ്യാൻ കഴിയാതിരുന്നവരാണ് ഇപ്പോൾ സ്റ്റേഷൻ തോറും ജനകീയ സദസ് സംഘടിപ്പിക്കുന്നത്. പുതിയ ട്രെയിൻ വരുമ്പോൾ സ്വീകരണ സമ്മേളനത്തിൻ്റെ മുൻനിരയിൽ സ്ഥാനം പിടിക്കുകയും സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യുകയാണ് ഇപ്പോഴത്തെ ഹോബി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.