കാവുംകണ്ടം: തെരുവിലെ അനാഥരും ആലംബഹീനരുമായവർക്ക് ആശ്രയമായി രാമപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആകാശ പറവകൾക്ക് കാരുണ്യത്തിൻ്റെ കൈത്താങ്ങായി കാവുംകണ്ടം സെൻ്റ് മരിയ ഗോറെത്തി ഇടവക കൂട്ടായ്മ അന്നദാനം - പൊതിച്ചോർ സമാഹരിച്ച് വിതരണം ചെയ്തു.
ഇടവകയിലെ ഭക്തസംഘടനകളുടെയും കുടുംബ കൂട്ടായ്മയുടെയും സഹകരണത്തോടെ വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ചാണ് ആകാശ പറവകൾക്ക് നൽകിയത്. ഇടവക വികാരി ഫാ .സ്കറിയ വേകത്താനം കാവും കണ്ടം പള്ളി വികാരിയായി ചുമതല ഏറ്റനാൾ മുതൽ അഗതിമന്ദിരങ്ങളിലും അനാഥമന്ദിരങ്ങളിലും പൊതിച്ചോർ ശേഖരിച്ച് വിതരണം ചെയ്യുന്നു.ഇടവകയിൽ നടത്തുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് അന്നദാനം.എല്ലാമാസവും പൊതിച്ചോർ വീടുകളിൽ നിന്ന് ശേഖരിച്ച് വിതരണം ചെയ്യുന്നു. ഇടവകയുടെ നേതൃത്വത്തിൽ അഗതി മന്ദിരങ്ങൾ സന്ദർശിച്ച് നിത്യോപയോഗ സാധനങ്ങൾ, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്യുന്നു. പാരീഷ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.
ജോജോ പടിഞ്ഞാറയിൽ, ഡെന്നി കൂനാനിക്കൽ, ജോയൽ ആമിക്കാട്ട്, ആൽബിൻ സാബു കറിക്കല്ലിൽ, സിബി സെബാസ്റ്റ്യൻ താൻനിക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷിജോ മാനുവൽ ഇളന്തിക്കുന്നേൽ, സജി തോമസ് ചേലപ്പുറത്ത്, ബേബി അരീക്കൽ, ജസ്റ്റിൻ മനപ്പുറത്ത്, അഭിലാഷ് കോഴിക്കോട്, ജോഷി കുമ്മേനിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.